നാലാം തലമുറ പരമ്പരാഗത അബ്രകൾ കൂടി സർവീസിൽ

മറൈൻ ട്രാൻസ്‌പോർട്ട് ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി നാല് പുതിയ 'നാലാം തലമുറ' പരമ്പരാഗത അബ്രകൾ കൂടി സർവീസിൽ ഉൾപ്പെടുത്തിയതായി ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. ഏറ്റവും പുതിയ സാങ്കേതിക-സുരക്ഷാ മാനദണ്ഡങ്ങൾക്കും രൂപകൽപ്പനകൾക്കും അനുസൃതമായി നിർമ്മിച്ചവ

മറൈൻ ട്രാൻസ്‌പോർട്ട് ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി നാല് പുതിയ 'നാലാം തലമുറ' പരമ്പരാഗത അബ്രകൾ കൂടി സർവീസിൽ ഉൾപ്പെടുത്തിയതായി ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. ഏറ്റവും പുതിയ സാങ്കേതിക-സുരക്ഷാ മാനദണ്ഡങ്ങൾക്കും രൂപകൽപ്പനകൾക്കും അനുസൃതമായി നിർമ്മിച്ചിരിക്കുന്ന ഈ അബ്രകൾ, ജലഗതാഗത സംവിധാനത്തെ കൂടുതൽ ആകർഷകമാക്കുന്നതിനൊപ്പം, എമിറേറ്റിലെ മറ്റ് ഗതാഗത മാർഗ്ഗങ്ങളുമായി ഇതിനെ കൂടുതൽ മികച്ച രീതിയിൽ സംയോജിപ്പിക്കാനും സഹായിക്കും.

RTA-യുടെ പബ്ലിക് ട്രാൻസ്‌പോർട്ട് ഏജൻസിയിലെ മറൈൻ ട്രാൻസ്‌പോർട്ട് ഡയറക്ടർ ഖലഫ് ബെൽഗുസൂസ് അൽ സറൂനിയാണ് പ്രസ്താവനയിൽ ഇക്കാര്യം അറിയിച്ചത്. ജലഗതാഗത സേവനങ്ങൾ വികസിപ്പിക്കുന്നതിനും അവയുടെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണിത്. യാത്രക്കാർക്ക് കൂടുതൽ സുഖകരവും സുരക്ഷിതവും സംയോജിതവുമായ യാത്രാനുഭവം നൽകാൻ ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഓരോ പുതിയ അബ്രയിലും 24 യാത്രക്കാർക്ക് സഞ്ചരിക്കാം. ഇരിപ്പിടങ്ങളുടെയും ഫ്ലോറിന്റെയും രൂപകൽപ്പനയിൽ വരുത്തിയ മാറ്റങ്ങൾ, ഉൾഭാഗത്തെ സ്ഥലസൗകര്യങ്ങളുടെ കാര്യക്ഷമമായ വിനിയോഗം, എല്ലാവർക്കും എളുപ്പത്തിൽ ഉപയോഗിക്കാവുന്ന തരത്തിലുള്ള പ്രത്യേക ഇടങ്ങൾ എന്നിങ്ങനെ ഒട്ടനവധി മെച്ചപ്പെടുത്തലുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ, ഇവയിൽ സ്മാർട്ട് സംവിധാനങ്ങളും ആധുനിക സാങ്കേതികവിദ്യകളും സജ്ജീകരിച്ചിരിക്കുന്നു. തത്സമയ വിവരങ്ങളും സുരക്ഷാ നിർദ്ദേശങ്ങളും പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ സ്‌ക്രീനുകളും, ലക്ഷ്യസ്ഥാനം കാണിക്കുന്ന ഇലക്ട്രോണിക് ബോർഡുകളും ഇതിലുണ്ട്. നാലാം തലമുറ അബ്രകളിൽ ഇലക്ട്രോണിക് ഡെസ്റ്റിനേഷൻ ബോർഡുകൾ ഉൾപ്പെടുത്തിയിരിക്കുന്നത് ഇതാദ്യമായാണ്.

ഈ സംവിധാനങ്ങൾ യാത്രക്കാർക്ക് ആവശ്യമായ വിവരങ്ങൾ വ്യക്തമായും എളുപ്പത്തിലും ലഭ്യമാക്കുന്നു. ഒപ്പം, പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും ഉപഭോക്തൃ സംതൃപ്തി മെച്ചപ്പെടുത്താനും ഇവ സഹായിക്കുന്നു

More from UAE

  • ഗാസ മുനമ്പിൽ 50,000 ആളുകൾക്ക് അഭയം നൽകുന്നതിനായി കൂടാരങ്ങൾ

    ഗാസ മുനമ്പിൽ 50,000 ആളുകൾക്ക് അഭയം നൽകുന്നതിനായി കൂടാരങ്ങൾ വിതരണം ചെയ്യാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിർദ്ദേശം നൽകി.

  • പുസ്തകം വാങ്ങാൻ 4.5 ദശലക്ഷം യുഎഇ ദിർഹം അനുവദിച്ചു

    ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രദർശിപ്പിച്ച പുസ്തകശേഖരം പ്രാദേശിക ലൈബ്രറികളിൽ എത്തിക്കുന്നതിനായി സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി 4.5 ദശലക്ഷം യുഎഇ ദിർഹം അനുവദിച്ചു.

  • യുഎഇ ഗവൺമെന്റ് വാർഷികയോഗം അബുദാബിയിൽ

    യുഎഇ ഗവൺമെന്റ് വാർഷിക യോഗങ്ങളെ പ്രധാന വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനുമുള്ള സുപ്രധാന അവസരമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വിശേഷിപ്പിച്ചു.

  • വാഹനങ്ങളുടെ എണ്ണത്തിൽ പരിധി ഏർപ്പെടുത്താനുള്ള തീരുമാനം

    യു എ ഇ താമസക്കാർക്ക് രജിസ്റ്റർ ചെയ്യാവുന്ന വാഹനങ്ങളുടെ എണ്ണത്തിൽ പരിധി ഏർപ്പെടുത്താനുള്ള തീരുമാനം യുഎഇ ആഭ്യന്തര മന്ത്രാലയം മാറ്റിവച്ചു. ജനുവരി 1 മുതൽ ഈ നിയന്ത്രണം പ്രാബല്യത്തിൽ വരാനിരുന്നതാണ്.