ദുബായ് മെട്രോ ബ്ലൂ ലൈൻ നിർമ്മാണം ; റോഡുകൾ അടയ്ക്കും

File Image

ദുബായിലെ ജർമ്മൻ ഇന്റർനാഷണൽ സ്കൂളിന് മുന്നിലുള്ള ഇരു ദിശകളിലുമുള്ള 63-ാം സ്ട്രീറ്റ് അടച്ചിട്ടതായി  ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു

ദുബായിലെ ജർമ്മൻ ഇന്റർനാഷണൽ സ്കൂളിന് മുന്നിലുള്ള ഇരു ദിശകളിലുമുള്ള 63-ാം സ്ട്രീറ്റ് അടച്ചിട്ടതായി  ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു . ദുബായ് മെട്രോ ബ്ലൂ ലൈനിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനോടനുബന്ധിച്ചാണ് റോഡ് അടച്ചത്. 

ഷെയ്ഖ് സായിദ് ബിൻ ഹംദാൻ സ്ട്രീറ്റ് വഴി പ്രവേശനം തുടർന്നും ലഭ്യമാകുമെന്നു ആർ ടി എ അറിയിച്ചു . 
സ്കൂൾ വിദ്യാർത്ഥികൾ , രക്ഷിതാക്കൾ, മറ്റ് ജീവനക്കാർ എന്നിവർക്ക് വേണ്ടി തടസ്സങ്ങളില്ലാത്ത യാത്ര  ഉറപ്പാക്കാൻ ഇതര പ്രവേശന, എക്സിറ്റ് പോയിന്റുകൾ നൽകിയിട്ടുണ്ട്. സിറ്റി സെന്റർ മിർദിഫിന് സമീപമുള്ള 5, 8 സ്ട്രീറ്റുകളിലെ  റൗണ്ട് എബൗട്ട് അടച്ചു. ഗതാഗതം  5 മുതൽ 8 സ്ട്രീറ്റ് വരെ മാളിലേക്കും എതിർ ദിശയിൽ അൾജീരിയ സ്ട്രീറ്റിലേക്കും വഴി  തിരിച്ചുവിടുന്നുണ്ട് . ദുബായ് മെട്രോ ബ്ലൂ ലൈനിന്റെ വികസനത്തിന്റെ ഭാഗമായാണിത് . പുതിയ സ്റ്റേഷൻ 2029 ൽ തുറക്കും.

More from UAE

  • വാർഷിക സർക്കാർ ചലഞ്ച് പ്രഖ്യാപിച്ചു

    സർക്കാർ പ്രവർത്തനങ്ങളിൽ യഥാർത്ഥ സ്വാധീനം ചെലുത്തുന്ന ധീരവും നൂതനവുമായ പരിഹാരങ്ങൾ കണ്ടെത്താൻ പ്രോത്സാഹിപ്പിക്കുന്ന വാർഷിക സർക്കാർ ചലഞ്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.

  • സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി കൂടിക്കാഴ്ച നടത്തി

    ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രംഗത്തെ സഹകരണം വിപുലീകരിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ  കൂടിക്കാഴ്ച നടത്തി.

  • അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു

    ദുബായ് മുനിസിപ്പാലിറ്റി അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു. ഇതോടെ,  ഭൂവുടമകൾക്ക് തങ്ങളുടെ സ്ഥലങ്ങളിൽ കൂടുതൽ വൈവിധ്യമാർന്ന താമസ-വാണിജ്യ ആവശ്യങ്ങൾക്കായി നിർമ്മാണങ്ങൾ നടത്താൻ അനുമതി ലഭിക്കും.

  • ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു.

    ലോകത്തിലെ ആദ്യത്തെ നഗരവ്യാപക ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു. ഈ പദ്ധതി ദുബായിലേക്ക് വീണ്ടും വരുന്ന സന്ദർശകർക്ക് പ്രത്യേക അനുഭവങ്ങളും സേവനങ്ങളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.