ദുബായിൽ സ്കൂൾ, യൂണിവേഴ്സിറ്റികൾ എന്നിവിടങ്ങളിൽ ജീവനക്കാർക്ക് പ്രതിവാര കോവിഡ് പി സി ആർ ടെസ്റ്റ് നിർബന്ധമാക്കി

11 ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ

ദുബായിൽ സ്കൂൾ, യൂണിവേഴ്സിറ്റികൾ, ഇ ലേണിങ് സെന്ററുകൾ , ട്രെയിനിങ് ഇൻസ്റ്റിട്യൂട്ടുകൾ എന്നിവിടങ്ങളിൽ അധ്യാപകർ ഉൾപ്പടെയുള്ള ജീവനക്കാർക്ക്  പ്രതിവാര കോവിഡ് പി സി ആർ ടെസ്റ്റ് നിർബന്ധമാക്കി ഉത്തരവിറക്കി. ഈ മാസം 11 ഞായറാഴ്ച മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് നോളഡ്ജ് ആൻഡ് ഹ്യൂമൻ ഡെവലെപ്‌മെന്റ അതോറിട്ടി അറിയിച്ചു. വിദൂര ക്യാമ്പസ് ജീവനക്കാർക്കും നിയമം ബാധകമാണ്. വാക്‌സിന്റെ ആദ്യ ഡോസ് എടുത്തിട്ടുണ്ടെങ്കിൽ ഏഴ് ദിവസത്തിലൊരിക്കൽ പി സി ആർ പരിശോധന നടത്തേണ്ടതില്ല. 

More from UAE