തീപിടുത്തം തടയാൻ അതിവേഗ ബൈക്കുകളുമായി ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി

Sharjah Civil Defence Authority

ഓരോ ബൈക്കിനും 25 ലിറ്ററിൻ്റെ രണ്ട് ടാങ്കുകൾ ഉണ്ടായിരിക്കും

തീപിടുത്തം ഉണ്ടാകുമ്പോൾ അടിയന്തര പ്രതികരണ സമയം വേഗത്തിലാക്കാനും   പെട്ടെന്നു എത്തിച്ചേരാനും  തീപിടുത്തം ചെറുക്കാനും ലക്ഷ്യമിട്ട്  ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി പ്രത്യേക ബൈക്കുകൾ പുറത്തിറക്കി. തിരക്കുള്ളതോ ഇടുങ്ങിയതോ ആയ പ്രദേശങ്ങളിലേക്ക്   എളുപ്പത്തിൽ പ്രവേശിക്കാൻ സഹായിക്കുന്നതാണ് ഈ ബൈക്കുകൾ. 
 
ഓരോ ബൈക്കിനും 25 ലിറ്ററിൻ്റെ രണ്ട് ടാങ്കുകൾ ഉണ്ടായിരിക്കും. ഇരുവശത്തും  ഉയർന്ന മർദ്ദമുള്ള ഹോസും സ്പ്രേയറും ബൈക്കുകളിൽ  സ്ഥാപിച്ചിട്ടുണ്ട്. അഗ്നിശമന സേനാംഗങ്ങൾ സംഭവസ്ഥലത്ത് എത്തുന്നതിന് മുമ്പ് നിർണായക സഹായം നൽകുന്നതിന് ഓക്സിജൻ സിലിണ്ടറുകളും ഫീൽഡ് സപ്പോർട്ട് ഉപകരണങ്ങളും ഇവയിൽ സജ്ജീകരിച്ചിരിക്കുന്നു.അഗ്നിശമന സേനാംഗങ്ങളുടെ സന്നദ്ധത ശക്തിപ്പെടുത്തുന്നതിനും ഉടനടിയുള്ള പ്രതികരണം ഉറപ്പാക്കുന്നതിനും വേണ്ടിയാണു  ഈ നീക്കം. ഒരു അപകട സംഭവത്തിൻ്റെ നിർണായകമായ ആദ്യ മിനിറ്റുകളിൽ വേഗത്തിലും കാര്യക്ഷമമായും ഇടപെടാൻ സിവിൽ ഡിഫൻസ് ടീമുകളെ പ്രാപ്തരാക്കുന്ന നീക്കമാണ് ഇതെന്ന് ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ യൂസഫ് ഉബൈദ് ഹർമൗൽ അൽ ഷംസി പറഞ്ഞു.

More from UAE

  • ഡെലിവറി മോട്ടോർസൈക്കിളുകൾക്കായി 'സ്മാർട്ട് മോണിറ്ററിംഗ്' സംവിധാനം

    റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഗതാഗത നിയമങ്ങൾ കൂടുതൽ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി, ഡെലിവറി മോട്ടോർസൈക്കിളുകൾക്കായി ദുബായ് 'സ്മാർട്ട് മോണിറ്ററിംഗ്' സംവിധാനം അവതരിപ്പിക്കുന്നു.

  • യു എ ഇ യിലുടനീളം പതാകദിനം ആചരിക്കുന്നു

    യു എ ഇ യിലുടനീളം ചൊവ്വാഴ്ച പതാകദിനം ആചരിക്കുന്നു. വിവിധ  മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, സ്കൂളുകൾ, സർവകലാശാലകൾ, വീടുകൾ, മറ്റ് കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ ഔദ്യോഗിക ആഘോഷങ്ങളോടെ, ചൊവ്വാഴ്ച രാവിലെ 11 മണിക്ക് യുഎഇ 'പതാക ദിനം' ആചരിക്കും.

  • ദുബായിലെ ആദ്യത്തെ 'വർക്ക് ഫ്രം പാർക്ക്' ആരംഭിച്ചു

    ദുബായിലെ ആദ്യത്തെ 'വർക്ക് ഫ്രം പാർക്ക്' സൗകര്യം അൽ ബർഷ പോണ്ട് പാർക്കിൽ ആരംഭിച്ചു. താമസക്കാർക്കും സന്ദർശകർക്കും പ്രകൃതിദത്തമായ അന്തരീക്ഷത്തിൽ ജോലി ചെയ്യാനും, കൂടിക്കാഴ്ചകൾ നടത്താനും, പരസ്പരം ബന്ധപ്പെടാനും ഇത് പുതിയൊരു അവസരമൊരുക്കുന്നു.

  • വാർഷിക സർക്കാർ ചലഞ്ച് പ്രഖ്യാപിച്ചു

    സർക്കാർ പ്രവർത്തനങ്ങളിൽ യഥാർത്ഥ സ്വാധീനം ചെലുത്തുന്ന ധീരവും നൂതനവുമായ പരിഹാരങ്ങൾ കണ്ടെത്താൻ പ്രോത്സാഹിപ്പിക്കുന്ന വാർഷിക സർക്കാർ ചലഞ്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.