ട്രാൻസിറ്റ് യാത്രക്കാർക്ക് താൽക്കാലിക താമസ സൗകര്യവും ഭക്ഷണവും ഒരുക്കിയതായി യു എ ഇ  ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി

നിലവിലെ സാഹചര്യത്തിൽ വിമാനസർവീസുകൾ റദ്ദാക്കിയ പശ്ചാത്തലത്തിൽ ലക്ഷ്യ സ്ഥലങ്ങളിലേക്ക് യാത്രമുടങ്ങിയ ട്രാൻസിറ്റ് യാത്രക്കാർക്ക് താൽക്കാലിക താമസ സൗകര്യവും ഭക്ഷണവും ഒരുക്കിയതായി യു എ ഇ  ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.  റീബുക്കിംഗ് നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനുള്ള സൗകര്യവും നൽകുന്നുണ്ട്. 

കഴിഞ്ഞ മണിക്കൂറുകളിൽ രാജ്യത്തെ വിമാനത്താവളങ്ങളും ദേശീയ വിമാനക്കമ്പനികളും ഏകദേശം 20,200 യാത്രക്കാരെ കൈകാര്യം ചെയ്തതായി അതോറിറ്റി കൂട്ടിച്ചേർത്തു.
അംഗീകൃത പദ്ധതികൾക്കനുസൃതമായി ട്രാഫിക് കൈകാര്യം  ചെയ്യുന്നതിനായി രാജ്യത്തെ വിമാനത്താവളങ്ങളും ദേശീയ വിമാനക്കമ്പനികളും സംയോജിത രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ജിസിഎഎ കൂട്ടിച്ചേർത്തു. രാജ്യത്തെ വിമാനത്താവളങ്ങൾക്കിടയിൽ ചില വിമാനങ്ങളുടെ റൂട്ട് മാറ്റൽ, പുനഃക്രമീകരണ പ്രക്രിയകൾ ത്വരിതപ്പെടുത്തൽ, സാധ്യമായ ഏതെങ്കിലും തിരക്ക് പരിഹരിക്കുന്നതിന് പാസഞ്ചർ ടെർമിനലുകളിൽ ഓൺ-ഗ്രൗണ്ട് ഏകോപനം ശക്തിപ്പെടുത്തൽ എന്നിവ നടപ്പിലാക്കിയ നടപടികളിൽ ഉൾപ്പെടുന്നു.

അംഗീകൃത ചാനലുകൾ വഴി ഔദ്യോഗിക അപ്‌ഡേറ്റുകൾ പിന്തുടരാനും സർവീസ്  അപ്‌ഡേറ്റുകൾക്കായി അതത് എയർലൈനുകളെ നേരിട്ട് ബന്ധപ്പെടാനും യാത്രക്കാരോട് അതോറിറ്റി ആഹ്വാനം ചെയ്തു.

More from UAE

  • വാർഷിക സർക്കാർ ചലഞ്ച് പ്രഖ്യാപിച്ചു

    സർക്കാർ പ്രവർത്തനങ്ങളിൽ യഥാർത്ഥ സ്വാധീനം ചെലുത്തുന്ന ധീരവും നൂതനവുമായ പരിഹാരങ്ങൾ കണ്ടെത്താൻ പ്രോത്സാഹിപ്പിക്കുന്ന വാർഷിക സർക്കാർ ചലഞ്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.

  • സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി കൂടിക്കാഴ്ച നടത്തി

    ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രംഗത്തെ സഹകരണം വിപുലീകരിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ  കൂടിക്കാഴ്ച നടത്തി.

  • അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു

    ദുബായ് മുനിസിപ്പാലിറ്റി അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു. ഇതോടെ,  ഭൂവുടമകൾക്ക് തങ്ങളുടെ സ്ഥലങ്ങളിൽ കൂടുതൽ വൈവിധ്യമാർന്ന താമസ-വാണിജ്യ ആവശ്യങ്ങൾക്കായി നിർമ്മാണങ്ങൾ നടത്താൻ അനുമതി ലഭിക്കും.

  • ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു.

    ലോകത്തിലെ ആദ്യത്തെ നഗരവ്യാപക ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു. ഈ പദ്ധതി ദുബായിലേക്ക് വീണ്ടും വരുന്ന സന്ദർശകർക്ക് പ്രത്യേക അനുഭവങ്ങളും സേവനങ്ങളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.