ഗാസയിൽ യു എ ഇ നടത്തുന്ന മാനുഷിക പിന്തുണകളെ അഭിനന്ദിച്ചു യു എൻ

wam

യുഎൻ സീനിയർ ഹ്യൂമാനിറ്റേറിയൻ ആൻഡ് റീ കൺസ്ട്രക്ഷൻ കോർഡിനേറ്റർ സിഗ്രിഡ് കാഗാണ് യു എ ഇ യുടെ മാനുഷിക നടപടികൾക്ക് അഭിനന്ദനം അറിയിച്ചത്.

ഗാസയിൽ യു എ ഇ നടത്തുന്ന മാനുഷിക പിന്തുണകളെ അഭിനന്ദിച്ചു യു എൻ.  യുഎൻ സീനിയർ ഹ്യൂമാനിറ്റേറിയൻ ആൻഡ് റീ കൺസ്ട്രക്ഷൻ കോർഡിനേറ്റർ സിഗ്രിഡ് കാഗാണ് യു എ ഇ യുടെ മാനുഷിക നടപടികൾക്ക് അഭിനന്ദനം അറിയിച്ചത്. ഗാസയിൽ പരിക്കേറ്റ 252 രോഗികളേയും അവരുടെ കുടുംബാംഗങ്ങളേയും യുഎഇയിലേക്ക് മാറ്റിപ്പാർപ്പിച്ചത് ഏറ്റവും മികച്ച  നടപടിയാണെന്നും എന്നാൽ  ഇനിയും കൂടുതൽ പിന്തുണ ആവശ്യമാണെന്നും അവർ ചൂണ്ടിക്കാട്ടി. യുഎൻ സെക്യൂരിറ്റി കൗൺസിലിൽ നടത്തിയ ബ്രീഫിംഗിലാണ് ഇക്കാര്യം അവർ വ്യക്തമാക്കിയത്. 

ഗാസയിൽ 14,000-ത്തിലധികം രോഗികൾക്ക് മേഖലയ്ക്ക് പുറത്ത് പ്രത്യേക ചികിത്സ ആവശ്യമാണെന്ന്  സിഗ്രിഡ് കാഗ് പറഞ്ഞു . ഈ രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും അഭയം നൽകി ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ മറ്റ് അംഗരാജ്യങ്ങളോട് അവർ ആഹ്വാനം ചെയ്തു. ഗാസയിലെ മെഡിക്കൽ സൗകര്യങ്ങളുടെ പരിതാപകരമായ അവസ്ഥയെക്കുറിച്ചും  കാഗ് ഊന്നിപ്പറഞ്ഞു.

ഗാസയിൽ 41,000-ത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെടുകയും 93,000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്യുന്നു. വാക്‌സിനേഷൻ ശ്രമങ്ങളുടെ കാര്യത്തിൽ, WHO, UNRWA, UNICEF എന്നിവയുടെ നേതൃത്വത്തിൽ നടന്ന കാമ്പെയ്‌നിൻ്റെ വിജയകരമായ ആദ്യ റൗണ്ട് കാഗ് ചൂണ്ടിക്കാട്ടി . ഏകദേശം നാലാഴ്ചയ്ക്കുള്ളിൽ രണ്ടാം ഘട്ടം ആരംഭിക്കും.

ഇസ്രയേലിനും സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തിനും സുരക്ഷ ഉറപ്പാക്കുന്ന സുസ്ഥിര സമാധാനത്തിനായി വാദിക്കുന്നതിനിടയിൽ, ദുരിതബാധിതരെ സംരക്ഷിക്കാനും സഹായിക്കാനുമുള്ള അന്താരാഷ്ട്ര സമൂഹത്തിൻ്റെ ഉത്തരവാദിത്തം കാഗ് ഓർമിപ്പിച്ചു. 

More from UAE

  • ഡെലിവറി മോട്ടോർസൈക്കിളുകൾക്കായി 'സ്മാർട്ട് മോണിറ്ററിംഗ്' സംവിധാനം

    റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഗതാഗത നിയമങ്ങൾ കൂടുതൽ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി, ഡെലിവറി മോട്ടോർസൈക്കിളുകൾക്കായി ദുബായ് 'സ്മാർട്ട് മോണിറ്ററിംഗ്' സംവിധാനം അവതരിപ്പിക്കുന്നു.

  • യു എ ഇ യിലുടനീളം പതാകദിനം ആചരിക്കുന്നു

    യു എ ഇ യിലുടനീളം ചൊവ്വാഴ്ച പതാകദിനം ആചരിക്കുന്നു. വിവിധ  മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, സ്കൂളുകൾ, സർവകലാശാലകൾ, വീടുകൾ, മറ്റ് കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ ഔദ്യോഗിക ആഘോഷങ്ങളോടെ, ചൊവ്വാഴ്ച രാവിലെ 11 മണിക്ക് യുഎഇ 'പതാക ദിനം' ആചരിക്കും.

  • ദുബായിലെ ആദ്യത്തെ 'വർക്ക് ഫ്രം പാർക്ക്' ആരംഭിച്ചു

    ദുബായിലെ ആദ്യത്തെ 'വർക്ക് ഫ്രം പാർക്ക്' സൗകര്യം അൽ ബർഷ പോണ്ട് പാർക്കിൽ ആരംഭിച്ചു. താമസക്കാർക്കും സന്ദർശകർക്കും പ്രകൃതിദത്തമായ അന്തരീക്ഷത്തിൽ ജോലി ചെയ്യാനും, കൂടിക്കാഴ്ചകൾ നടത്താനും, പരസ്പരം ബന്ധപ്പെടാനും ഇത് പുതിയൊരു അവസരമൊരുക്കുന്നു.

  • വാർഷിക സർക്കാർ ചലഞ്ച് പ്രഖ്യാപിച്ചു

    സർക്കാർ പ്രവർത്തനങ്ങളിൽ യഥാർത്ഥ സ്വാധീനം ചെലുത്തുന്ന ധീരവും നൂതനവുമായ പരിഹാരങ്ങൾ കണ്ടെത്താൻ പ്രോത്സാഹിപ്പിക്കുന്ന വാർഷിക സർക്കാർ ചലഞ്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.