കോവിഡ് രോ​ഗികളുടെ എണ്ണം ആദ്യമായി 30000ൽ താഴെ

449 പേർ കൂടി മരിച്ചതോടെ, കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,30,519 ആയി ഉയർന്നു. നിലവിൽ 4,53,401 പേരാണ് ചികിത്സയിൽ കഴിയുന്നത്.

ഇന്ത്യയിൽ നാലുമാസത്തിനിടെ പ്രതിദിന കോവിഡ് രോ​ഗികളുടെ എണ്ണം ആദ്യമായി 30000ൽ താഴെ എത്തി. ഇന്നലെ 29,164 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം കോവിഡ് രോ​ഗികളുടെ എണ്ണം 88,74,291 ആയി ഉയർന്നതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

449 പേർ കൂടി മരിച്ചതോടെ, കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,30,519 ആയി ഉയർന്നു. നിലവിൽ 4,53,401 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇന്നലെ മാത്രം ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ 12,077 പേരുടെ കുറവുണ്ടായി.

ഇന്നലെ മാത്രം 40,791 പേരാണ് രോ​ഗമുക്തി നേടിയത്. ഇതോടെ രോ​ഗമുക്തി നേടിയവരുടെ ആകെ എണ്ണം 82,90,371 ആയി ഉയർന്നു എന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

More from UAE

  • ഡെലിവറി മോട്ടോർസൈക്കിളുകൾക്കായി 'സ്മാർട്ട് മോണിറ്ററിംഗ്' സംവിധാനം

    റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഗതാഗത നിയമങ്ങൾ കൂടുതൽ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി, ഡെലിവറി മോട്ടോർസൈക്കിളുകൾക്കായി ദുബായ് 'സ്മാർട്ട് മോണിറ്ററിംഗ്' സംവിധാനം അവതരിപ്പിക്കുന്നു.

  • യു എ ഇ യിലുടനീളം പതാകദിനം ആചരിക്കുന്നു

    യു എ ഇ യിലുടനീളം ചൊവ്വാഴ്ച പതാകദിനം ആചരിക്കുന്നു. വിവിധ  മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, സ്കൂളുകൾ, സർവകലാശാലകൾ, വീടുകൾ, മറ്റ് കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ ഔദ്യോഗിക ആഘോഷങ്ങളോടെ, ചൊവ്വാഴ്ച രാവിലെ 11 മണിക്ക് യുഎഇ 'പതാക ദിനം' ആചരിക്കും.

  • ദുബായിലെ ആദ്യത്തെ 'വർക്ക് ഫ്രം പാർക്ക്' ആരംഭിച്ചു

    ദുബായിലെ ആദ്യത്തെ 'വർക്ക് ഫ്രം പാർക്ക്' സൗകര്യം അൽ ബർഷ പോണ്ട് പാർക്കിൽ ആരംഭിച്ചു. താമസക്കാർക്കും സന്ദർശകർക്കും പ്രകൃതിദത്തമായ അന്തരീക്ഷത്തിൽ ജോലി ചെയ്യാനും, കൂടിക്കാഴ്ചകൾ നടത്താനും, പരസ്പരം ബന്ധപ്പെടാനും ഇത് പുതിയൊരു അവസരമൊരുക്കുന്നു.

  • വാർഷിക സർക്കാർ ചലഞ്ച് പ്രഖ്യാപിച്ചു

    സർക്കാർ പ്രവർത്തനങ്ങളിൽ യഥാർത്ഥ സ്വാധീനം ചെലുത്തുന്ന ധീരവും നൂതനവുമായ പരിഹാരങ്ങൾ കണ്ടെത്താൻ പ്രോത്സാഹിപ്പിക്കുന്ന വാർഷിക സർക്കാർ ചലഞ്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.