കുട്ടികൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ വാഹനങ്ങളിൽ ശരിയായ ചൈൽഡ് സീറ്റ് ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ദുബായ് പോലീസ് മാതാപിതാക്കളെ ഓർമ്മിപ്പിക്കുന്നു
കുട്ടികളെ ബക്കിൾ-ഇൻ ചെയ്യുന്നതിൽ പരാജയപ്പെടുന്നതോ മുൻ സീറ്റിൽ അവരെ ഇരുത്തുന്നതോ ഉണ്ടാക്കുന്ന അപകടസാധ്യതകൾ കാണിക്കാൻ ദുബായ് പോലീസ് ഒരു സുരക്ഷാ ഡ്രൈവ് ആരംഭിച്ചു. കുട്ടികളുടെ പ്രായം, തൂക്കം, ഉയരം എന്നിവയെ ആശ്രയിച്ച് ശരിയായ ഇരിപ്പിടം തിരഞ്ഞെടുക്കുന്നതിനും ഇൻസ്റ്റാൾ ചെയ്യുന്നതിനുമുള്ള അവബോധം സൃഷ്ടിക്കാനും കാമ്പയിൻ ലക്ഷ്യമിടുന്നു.
ഡ്രൈവിന്റെ ഭാഗമായി എമിറേറ്റിലെ വിവിധ പ്രദേശങ്ങളിലെ രക്ഷിതാക്കൾക്ക് സൗജന്യ ചൈൽഡ് സേഫ്റ്റി സീറ്റുകൾ വിതരണം ചെയ്യും.
നിയമം അനുസരിച്ച്, 10 വയസ്സിന് താഴെയോ 145 സെന്റിമീറ്ററിൽ താഴെ ഉയരമുള്ളതോ ആയ കുട്ടികളെ കാറിന്റെ മുൻ സീറ്റിൽ ഇരുത്താൻ പാടില്ല. 400 ദിർഹം പിഴയൊടുക്കാവുന്ന കുറ്റമാണിത്.
ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് കഴിഞ്ഞ പത്ത് മാസത്തിനിടെ ഇത്തരം 47 അപകടങ്ങളാണ് രേഖപ്പെടുത്തിയത്.