ഈദ് അൽ അദ്ഹയിൽ തൊഴിലാളികൾക്കു ആദരം; 300,000 പേർ പങ്കെടുത്തു

WAM

നിരവധി ഫെഡറൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, അടിയന്തര സേവനങ്ങൾ, സ്വകാര്യ മേഖല കമ്പനികൾ എന്നിവയുമായി സഹകരിച്ച് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം ആണ് പരിപാടി സംഘടിപ്പിച്ചത്.

ഈദ് അൽ അദ്ഹയോടനുബന്ധിച്ചു  യുഎഇയിൽ തൊഴിലാളികളെ ആദരിച്ചു. 30 സ്ഥലങ്ങളിൽ നടന്ന ആഘോഷ പരിപാടികളിൽ ഏകദേശം 300,000 പേർ പങ്കെടുത്തു.

വിനോദ പരിപാടികൾ,   സംവേദനാത്മക മത്സരങ്ങൾ എന്നിവ ഉൾപ്പെടുത്തിയിരുന്നു . കൂടാതെ   പ്രധാന സമ്മാനങ്ങൾക്കുള്ള റാഫിൾ നറുക്കെടുപ്പുകളും ഏർപ്പെടുത്തിയിരുന്നു. 
രാജ്യത്തുടനീളം നടന്ന വിവിധ  ആഘോഷ പരിപാടികളിൽ  തൊഴിലാളികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.

നിരവധി ഫെഡറൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, അടിയന്തര സേവനങ്ങൾ, സ്വകാര്യ മേഖല കമ്പനികൾ എന്നിവയുമായി സഹകരിച്ച് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം ആണ് പരിപാടി സംഘടിപ്പിച്ചത്.

തൊഴിലാളികളെ പിന്തുണയ്ക്കുന്നതിലും അവരുടെ ക്ഷേമവും സാമൂഹിക രംഗത്ത് അവരെ പ്രോത്സാഹിപ്പിക്കുന്നതിലും യുഎഇയുടെ തുടർച്ചയായ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തത്. 

രാജ്യത്തിന്റെ വികസനത്തിന് തൊഴിലാളികളുടെ സംഭാവനകളെ അംഗീകരിക്കുന്നതിനും അവരുടെ ജീവിത നിലവാരവും സാമൂഹ്യ ബോധവും വർദ്ധിപ്പിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ആഘോഷങ്ങൾ എന്ന് അധികൃതർ വ്യക്തമാക്കി. 

More from UAE

  • കുവൈറ്റിലും ബഹ്‌റൈനിലും ആക്രമണങ്ങൾ

    ഇന്നലെ വൈകിട്ടോടെ കുവൈറ്റ് വീണ്ടും മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്ക് ഇരയായി, അതേസമയം രാജ്യത്തുടനീളം മുന്നറിയിപ്പ് സൈറൺ മുഴക്കിയതായി ബഹ്‌റൈൻ പ്രഖ്യാപിച്ചു. സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാനും അവശിഷ്ടങ്ങളോ തിരിച്ചറിയാൻ കഴിയാത്ത വസ്തുക്കളോ ഒഴിവാക്കാനും കുവൈറ്റ് സൈന്യം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

  • 100,000 ദിർഹം തിരികെ നൽകി; ഇന്ത്യൻ പ്രവാസിക്ക് ദുബായ് പോലീസിന്റെ ആദരം

    മുഹമ്മദ് അലി എന്ന ഇന്ത്യക്കാരന് പണം അടങ്ങിയ കവർ ലഭിക്കുകയും ഉടൻ തന്നെ  അൽ റഫ പോലീസ് സ്റ്റേഷനിലേക്ക് പോയി വിവരം അറിയിക്കുകയും ചെയ്തു. 

  • കുവൈറ്റിനെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം; അപലപിച്ച് യുഎഇ

    കുവൈത്തിനോടുള്ള യുഎഇയുടെ പൂർണ്ണ ഐക്യദാർഢ്യവും രാജ്യത്തിൻറെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനുള്ള എല്ലാ നടപടികൾക്കും  യു എ ഇ വിദേശകാര്യ മന്ത്രാലയം  പിന്തുണയും പ്രഖ്യാപിച്ചു.

  • യാചകരെ പ്രോത്സാഹിപ്പിക്കരുതെന്ന് ദുബായ് പോലീസ്

    ആന്റി-ബെഗ്ഗിംഗ് കാമ്പെയ്‌നിലൂടെ എല്ലാ തരത്തിലുമുള്ള  യാചനയെ സേന നിരീക്ഷിക്കുകയും ചെറുക്കുകയും ചെയ്യുന്നുണ്ടെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെന്റിലെ ക്രിമിനൽ   വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ അലി സലേം അൽ ഷംസി