രാജ്യത്തിനെതിരായ ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം
ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും പ്രാദേശിക അഖണ്ഡതയ്ക്കും ഭീഷണിയാകുന്ന അപകടകരമായ സ്ഥിതിവിശേഷമാണിതെന്ന് യുഎഇ ചൂണ്ടിക്കാട്ടി. രാജ്യത്തിനെതിരായ ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. മാത്രമല്ല ദേശീയ സുരക്ഷ സംരക്ഷിക്കുന്ന രീതിയിൽ ഇത്തരം ആക്രമണങ്ങൾക്ക് തിരിച്ചടി നൽകാനുള്ള നിയമാനുസൃതമായ അവകാശം തങ്ങൾക്കുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
കൂടാതെ സംയമനം പാലിക്കണമെന്നും നയതന്ത്രപരമായ പരിഹാരങ്ങളും ചർച്ചകളും തേടണമെന്നുമുള്ള നിലപാടും മന്ത്രാലയം ആവർത്തിച്ചു. ഇറാനിൽ നിന്ന് രാജ്യത്തിന്റെ സമുദ്രാതിർത്തിയിലേക്ക് കടന്നുവന്ന ഒരു ഡ്രോണിനെ തിങ്കളാഴ്ച യു എ ഇ സായുധ സേന നേരിട്ടിരുന്നു.

819 ടൺ അവശ്യസാധനങ്ങളുമായി യുഎഇയുടെ അഞ്ച് സഹായ സംഘങ്ങൾ ഗാസയിൽ
പ്രഥമ റെയിൽ-എക്സ് സമ്മേളനത്തിന് ദുബായ് ആതിഥേയത്വം വഹിക്കും
പരിശീലന ദൗത്യത്തിനിടെ യുഎഇ സായുധ സേനയിലെ രണ്ട് അംഗങ്ങൾക്ക് വീരമൃത്യു
എൽ നിനോ സംബന്ധിച്ച റിപ്പോർട്ടുകളിൽ വ്യക്തത വരുത്തി യുഎഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി
