അറബ് റീഡിങ് ചലഞ്ചിൽ റെക്കോർഡ് പങ്കാളിത്തം; ഈജിപ്തിന് ഷെയ്ഖ് മുഹമ്മദിന്റെ അഭിനന്ദനം

20മില്യൺ ഈജിപ്ഷ്യൻ വിദ്യാർത്ഥികളാണ് റീഡിങ് ചലഞ്ചിൽ പങ്കെടുത്തത്

അറബ് റീഡിങ് ചലഞ്ചിൽ റെക്കോർഡ് നേട്ടം കുറിച്ച ഈജിപ്തിനെ അഭിനന്ദിച്ചു യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ  ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും. 20 മില്യൺ ഈജിപ്ഷ്യൻ വിദ്യാർത്ഥികളാണ് റീഡിങ് ചലഞ്ചിൽ പങ്കെടുത്തത്. പത്താം അറബ് റീഡിംഗ് ചലഞ്ചിൽ റെക്കോർഡ് പങ്കാളിത്തമാണ് ഈജിപ്ത് കരസ്ഥമാക്കിയത്.  പങ്കെടുത്തവരിൽ കൂടുതലും ഈജിപ്തിലെ വിദ്യാഭ്യാസ മന്ത്രാലയത്തിലെയും അൽ-അസ്ഹർ അൽ-ഷെരീഫ് സ്കൂളുകളിലെയും വിദ്യാർത്ഥികളാണ്. 20 ദശലക്ഷത്തിലധികം വിദ്യാർത്ഥികളിൽ  41,168 പേർ നിശ്ചയ ദാർഢ്യമുള്ളവരാണ്.  50,315 അധ്യാപകരുടെ മേൽനോട്ടത്തിൽ  40,468 സ്കൂളുകളിൽ നിന്നുള്ളവർ പങ്കെടുത്തു.

പുതിയ തലമുറ   സംസ്കാരം, പഠനം, അറിവ് എന്നിവയ്ക്ക് പ്രാധാന്യം നൽകി രാജ്യത്തിൻറെ അഭിവൃദ്ധി കാത്തു പരിപാലിക്കുന്നു എന്ന്   ഷെയ്ഖ് മുഹമ്മദ് എക്‌സിൽ കുറിച്ചു.  ഈ വർഷം ഒക്ടോബറിൽ  ദുബായിൽ നടക്കുന്ന മത്സരത്തിൽ 60 ലധികം രാജ്യങ്ങൾ  പങ്കെടുക്കുന്നുണ്ടെന്നും അവർക്കൊപ്പം  ഈജിപ്തിനെയും താൻ സ്വാഗതം ചെയ്യുന്നതായും ഷെയ്ഖ് മുഹമ്മദ് അറിയിച്ചു.

 

 

More from UAE

  • വാർഷിക സർക്കാർ ചലഞ്ച് പ്രഖ്യാപിച്ചു

    സർക്കാർ പ്രവർത്തനങ്ങളിൽ യഥാർത്ഥ സ്വാധീനം ചെലുത്തുന്ന ധീരവും നൂതനവുമായ പരിഹാരങ്ങൾ കണ്ടെത്താൻ പ്രോത്സാഹിപ്പിക്കുന്ന വാർഷിക സർക്കാർ ചലഞ്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.

  • സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി കൂടിക്കാഴ്ച നടത്തി

    ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രംഗത്തെ സഹകരണം വിപുലീകരിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ  കൂടിക്കാഴ്ച നടത്തി.

  • അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു

    ദുബായ് മുനിസിപ്പാലിറ്റി അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു. ഇതോടെ,  ഭൂവുടമകൾക്ക് തങ്ങളുടെ സ്ഥലങ്ങളിൽ കൂടുതൽ വൈവിധ്യമാർന്ന താമസ-വാണിജ്യ ആവശ്യങ്ങൾക്കായി നിർമ്മാണങ്ങൾ നടത്താൻ അനുമതി ലഭിക്കും.

  • ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു.

    ലോകത്തിലെ ആദ്യത്തെ നഗരവ്യാപക ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു. ഈ പദ്ധതി ദുബായിലേക്ക് വീണ്ടും വരുന്ന സന്ദർശകർക്ക് പ്രത്യേക അനുഭവങ്ങളും സേവനങ്ങളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.