അബുദാബി സിറ്റി കൂടുതൽ സുന്ദരം;വേനൽക്കാലത്ത് 6 മില്യൺ പൂക്കൾ

wam

2024-ൽ  വേനൽക്കാലത്തും ശീതകാലത്തും13 ദശലക്ഷം  പൂക്കൾ നട്ടുപിടിപ്പിക്കുന്നതിനുള്ള പ്രകൃതി സൗന്ദര്യവത്കരണ പദ്ധതിയുടെ ലക്ഷ്യങ്ങൾ കൈവരിക്കാനാണ് അബുദാബി സിറ്റി മുനിസിപ്പാലിറ്റിയുടെ നീക്കം

അബുദാബി സിറ്റി കൂടുതൽ സുന്ദരമാകുന്നു. അബുദാബി സിറ്റിയുടെയും അതിൻ്റെ പ്രാന്തപ്രദേശങ്ങളുടെയും  സൗന്ദര്യം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ  വേനൽക്കാലത്ത് 6 മില്യൺ പൂക്കൾ നട്ടുപിടിപ്പിച്ചു. 2024-ൽ  വേനൽക്കാലത്തും ശീതകാലത്തും13 ദശലക്ഷം  പൂക്കൾ നട്ടുപിടിപ്പിക്കുന്നതിനുള്ള പ്രകൃതി സൗന്ദര്യവത്കരണ പദ്ധതിയുടെ ലക്ഷ്യങ്ങൾ കൈവരിക്കാനാണ് അബുദാബി സിറ്റി മുനിസിപ്പാലിറ്റിയുടെ നീക്കം. 

സിറ്റിയിലെ  അടിസ്ഥാന സൗകര്യങ്ങൾ, പൊതു സൗകര്യങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിനും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും അബുദാബിയുടെയും അതിൻ്റെ പ്രാന്തപ്രദേശങ്ങളുടെയും ആകർഷണം വർദ്ധിപ്പിക്കുന്നതിനും ജീവിതശൈലിയും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതിനും താമസക്കാരെയും സന്ദർശകരെയും സന്തോഷിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. സുസ്ഥിരതാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്  യുഎഇ പരിസ്ഥിതിക്ക് അനുയോജ്യമായ പൂക്കൾ തിരഞ്ഞെടുത്തും  പ്രകൃതിദത്തമായ സൗന്ദര്യവൽക്കരണ ലാൻഡ്സ്കേപ്പിംഗ് പദ്ധതികൾ നടപ്പിലാക്കുകയാണ് അബുദാബി മുനിസിപ്പാലിറ്റി  . 
 

More from UAE

  • വാർഷിക സർക്കാർ ചലഞ്ച് പ്രഖ്യാപിച്ചു

    സർക്കാർ പ്രവർത്തനങ്ങളിൽ യഥാർത്ഥ സ്വാധീനം ചെലുത്തുന്ന ധീരവും നൂതനവുമായ പരിഹാരങ്ങൾ കണ്ടെത്താൻ പ്രോത്സാഹിപ്പിക്കുന്ന വാർഷിക സർക്കാർ ചലഞ്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.

  • സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി കൂടിക്കാഴ്ച നടത്തി

    ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രംഗത്തെ സഹകരണം വിപുലീകരിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ  കൂടിക്കാഴ്ച നടത്തി.

  • അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു

    ദുബായ് മുനിസിപ്പാലിറ്റി അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു. ഇതോടെ,  ഭൂവുടമകൾക്ക് തങ്ങളുടെ സ്ഥലങ്ങളിൽ കൂടുതൽ വൈവിധ്യമാർന്ന താമസ-വാണിജ്യ ആവശ്യങ്ങൾക്കായി നിർമ്മാണങ്ങൾ നടത്താൻ അനുമതി ലഭിക്കും.

  • ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു.

    ലോകത്തിലെ ആദ്യത്തെ നഗരവ്യാപക ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു. ഈ പദ്ധതി ദുബായിലേക്ക് വീണ്ടും വരുന്ന സന്ദർശകർക്ക് പ്രത്യേക അനുഭവങ്ങളും സേവനങ്ങളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.