അബുദാബി പോലീസും ഈജിപ്ത് ആഭ്യന്തര മന്ത്രാലയവും തമ്മിൽ ധാരണാപത്രം

wam

നൂതന പരിശീലന പരിപാടികൾ, വിജ്ഞാന കൈമാറ്റം, സംയുക്ത പ്രൊഫഷണൽ വികസന സംരംഭങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് പ്രധാന ലക്‌ഷ്യം

സുരക്ഷാ പരിശീലനത്തിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനും തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള ധാരണാപത്രത്തിൽ  അബുദാബി പോലീസും ഈജിപ്ത് ആഭ്യന്തര മന്ത്രാലയവും ഒപ്പ് വച്ചു. നൂതന പരിശീലന പരിപാടികൾ, വിജ്ഞാന കൈമാറ്റം, സംയുക്ത പ്രൊഫഷണൽ വികസന സംരംഭങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് പ്രധാന ലക്‌ഷ്യം. ഇരു വിഭാഗങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനും ഇതിലൂടെ ലക്‌ഷ്യം വക്കുന്നു. 
അബുദാബി പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അബുദാബി പോലീസ് ഡയറക്ടർ ജനറൽ മേജർ ജനറൽ മക്തൂം അലി അൽ ഷരീഫിയും, ഈജിപ്ത് ആഭ്യന്തര വിഭാഗം ജനറൽ സെക്യൂരിറ്റി സഹ മന്ത്രി മേജർ ജനറൽ മഹ്മൂദ് അബു ഒംറയും ചേർന്നാണ്  ധാരണാപത്രത്തിൽ ഒപ്പ് വച്ചത്.  വർക്ക് ഷോപ്പുകളിലും കോൺഫറൻസുകളിലും ഇരു വിഭാഗവും സംയുക്തമായി പങ്കെടുക്കും. 

ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഈജിപ്തിൻ്റെ പ്രതിബദ്ധത മേജർ ജനറൽ അബു ഒംറ ചൂണ്ടിക്കാട്ടി. അത്യാധുനിക പരിശീലന സാങ്കേതിക വിദ്യകൾ സമന്വയിപ്പിക്കുന്നതിലും പുതിയ സുരക്ഷാ വെല്ലുവിളികളെ അതിജീവിക്കുന്നതിലും അബുദാബി പോലീസ് കൈവരിച്ച പുരോഗതി കൂടിക്കാഴ്ചയിൽ മേജർ ജനറൽ അൽ ഷരീഫി എടുത്തുപറഞ്ഞു. 

More from UAE

  • വാർഷിക സർക്കാർ ചലഞ്ച് പ്രഖ്യാപിച്ചു

    സർക്കാർ പ്രവർത്തനങ്ങളിൽ യഥാർത്ഥ സ്വാധീനം ചെലുത്തുന്ന ധീരവും നൂതനവുമായ പരിഹാരങ്ങൾ കണ്ടെത്താൻ പ്രോത്സാഹിപ്പിക്കുന്ന വാർഷിക സർക്കാർ ചലഞ്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.

  • സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി കൂടിക്കാഴ്ച നടത്തി

    ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രംഗത്തെ സഹകരണം വിപുലീകരിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ  കൂടിക്കാഴ്ച നടത്തി.

  • അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു

    ദുബായ് മുനിസിപ്പാലിറ്റി അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു. ഇതോടെ,  ഭൂവുടമകൾക്ക് തങ്ങളുടെ സ്ഥലങ്ങളിൽ കൂടുതൽ വൈവിധ്യമാർന്ന താമസ-വാണിജ്യ ആവശ്യങ്ങൾക്കായി നിർമ്മാണങ്ങൾ നടത്താൻ അനുമതി ലഭിക്കും.

  • ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു.

    ലോകത്തിലെ ആദ്യത്തെ നഗരവ്യാപക ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു. ഈ പദ്ധതി ദുബായിലേക്ക് വീണ്ടും വരുന്ന സന്ദർശകർക്ക് പ്രത്യേക അനുഭവങ്ങളും സേവനങ്ങളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.