കോവിഡിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നൽകിയ മികച്ച പിന്തുണയ്ക്കാണ് അഭിനന്ദനം
അബുദാബി കിരീടാവകാശിയെ അഭിനന്ദിച്ചു യൂനിസെഫ്. കോവിഡിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നൽകിയ മികച്ച പിന്തുണയ്ക്കാണ് അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേന ഉപ സുപ്രീം കമാൻഡറുമായ ഹിസ് ഹൈനെസ്സ് ഷെയ്ഖ് മുഹമ്മദ് ബിൻ സയ്ദ് അൽ നഹ്യാനെ യുനിസെഫ് അഭിനന്ദിച്ചത്. പോളിയോ പോലുള്ള രോഗങ്ങൾക്കെതിരായ പ്രവർത്തനങ്ങൾക്ക് നടത്തിയ സഹായങ്ങളും യൂനിസെഫ് ചൂണ്ടിക്കാട്ടി. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി വാക്സിനുകൾ ഉൾപ്പടെയുള്ള വൈദ്യസഹായം അടിയന്തിരമായി അയക്കുന്നതിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സയ്ദ് അൽ നഹ്യാന്റെ നേതൃത്വത്തിൽ നടന്ന പദ്ധതികൾ അഭിനന്ദനാർഹമാണെന്നു യൂനിസെഫ് ട്വിറ്ററിൽ കുറിച്ചു. 130 രാജ്യങ്ങളിലേക്ക് 2000 ടൺ വൈദ്യസഹായമാണ് യു എ ഇ അയച്ചത്.

എംബിആർ എൻഡോവ്മെന്റ് ഡിസ്ട്രിക്റ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് അനാച്ഛാദനം ചെയ്തു
ദുബായിലെ ആദ്യ വിദ്യാർത്ഥി കൗൺസിലിന് അംഗീകാരം നൽകി ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ
ഷാർജയിൽ ബൈക്കുകൾക്കും ഹെവി വാഹനങ്ങൾക്കും പുതിയ ലെയ്ൻ നിയമങ്ങൾ
അറബ് വായനാ ചാമ്പ്യൻമാരായി ടുണീഷ്യൻ ഇരട്ടകൾ
