അബുദാബിക്കും ജിദ്ദയ്ക്കുമിടയിലുള്ള സർവീസുകൾ എത്തിഹാദ് പുനരാരംഭിക്കുന്നു.

അബുദാബിക്കും ജിദ്ദയ്ക്കുമിടയിലുള്ള വിമാന സർവീസുകൾ എത്തിഹാദ് എയർവേയ്‌സ് പുനരാരംഭിക്കുന്നു.  അതേസമയം, സൗദി അറേബ്യയിലെ റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള കൂടുതൽ വിമാന സർവീസുകൾ റദ്ദാക്കി.

വെള്ളിയാഴ്ച നാല് വിമാന സർവീസുകൾ ക്രമീകരിച്ചിട്ടുണ്ടെന്നും, അതിനുശേഷമുള്ള എല്ലാ സർവീസുകളും സാധാരണ നിലയിൽ പ്രവർത്തിക്കുമെന്നും എയർലൈൻ തങ്ങളുടെ വെബ്‌സൈറ്റിലൂടെ അറിയിച്ചു.
അബുദാബിക്കും ജിദ്ദയ്ക്കുമിടയിലുള്ള താഴെ പറയുന്ന വിമാന സർവീസുകൾ നവംബർ 6 മുതൽ പുനരാരംഭിക്കും:
അബുദാബിയിൽ നിന്ന് ജിദ്ദയിലേക്കുള്ള EY601
ജിദ്ദയിൽ നിന്ന് അബുദാബിയിലേക്കുള്ള EY602
അബുദാബിയിൽ നിന്ന് ജിദ്ദയിലേക്കുള്ള EY603
ജിദ്ദയിൽ നിന്ന് അബുദാബിയിലേക്കുള്ള EY604
അതേസമയം, മേഖലയിലുണ്ടായ തടസ്സങ്ങൾ തുടരുന്ന സാഹചര്യത്തിൽ, റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയ നടപടി നവംബർ 19 വരെ നീട്ടി.
നേരത്തെ, ഫ്ലൈ ദുബായ്  അബഹ, ദമ്മാം, റിയാദ് എന്നിവിടങ്ങളിലേക്കുള്ള എല്ലാ സർവീസുകളും നവംബർ 5 വരെ റദ്ദാക്കിയിരുന്നു. എന്നാൽ ജിദ്ദ, മദീന, തായിഫ്, തബൂക്ക്, അൽ-ഖസീം, ഹായിൽ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ തുടർന്നു.

സൗദി അറേബ്യയ്ക്കു നേരെ ഹൂതികൾ നടത്തുന്ന ആക്രമണങ്ങൾ തുടരുന്നതാണ് ഈ തടസ്സങ്ങൾക്ക് കാരണം. ഇതിന്റെ ഭാഗമായി, സൗദി സഖ്യസേന തെക്കൻ മേഖലയിലേക്ക് വന്ന ഒരു ഡ്രോൺ തകർത്തിരുന്നു.

More from UAE

  • ഗാസ മുനമ്പിൽ 50,000 ആളുകൾക്ക് അഭയം നൽകുന്നതിനായി കൂടാരങ്ങൾ

    ഗാസ മുനമ്പിൽ 50,000 ആളുകൾക്ക് അഭയം നൽകുന്നതിനായി കൂടാരങ്ങൾ വിതരണം ചെയ്യാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിർദ്ദേശം നൽകി.

  • പുസ്തകം വാങ്ങാൻ 4.5 ദശലക്ഷം യുഎഇ ദിർഹം അനുവദിച്ചു

    ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രദർശിപ്പിച്ച പുസ്തകശേഖരം പ്രാദേശിക ലൈബ്രറികളിൽ എത്തിക്കുന്നതിനായി സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി 4.5 ദശലക്ഷം യുഎഇ ദിർഹം അനുവദിച്ചു.

  • യുഎഇ ഗവൺമെന്റ് വാർഷികയോഗം അബുദാബിയിൽ

    യുഎഇ ഗവൺമെന്റ് വാർഷിക യോഗങ്ങളെ പ്രധാന വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനുമുള്ള സുപ്രധാന അവസരമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വിശേഷിപ്പിച്ചു.

  • വാഹനങ്ങളുടെ എണ്ണത്തിൽ പരിധി ഏർപ്പെടുത്താനുള്ള തീരുമാനം

    യു എ ഇ താമസക്കാർക്ക് രജിസ്റ്റർ ചെയ്യാവുന്ന വാഹനങ്ങളുടെ എണ്ണത്തിൽ പരിധി ഏർപ്പെടുത്താനുള്ള തീരുമാനം യുഎഇ ആഭ്യന്തര മന്ത്രാലയം മാറ്റിവച്ചു. ജനുവരി 1 മുതൽ ഈ നിയന്ത്രണം പ്രാബല്യത്തിൽ വരാനിരുന്നതാണ്.