മേഖലയിലെ യുദ്ധ സാഹചര്യത്തിൽ യു എ ഇ യിൽ അന്യായ വിലവർധനയുമായി ബന്ധപ്പെട്ട്
560-ലധികം നിയമലംഘനങ്ങൾ രേഖപ്പെടുത്തിയതായി യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രാലയം സ്ഥിരീകരിച്ചു.
പ്രധാനമായും അന്യായമായ വിലവർദ്ധനവിന്, 449 മുന്നറിയിപ്പുകളും 207,000 ദിർഹത്തിൽ കൂടുതലുള്ള പിഴകളും പുറപ്പെടുവിച്ചു. രാജ്യവ്യാപകമായി വ്യാപാരികളെയും വിതരണക്കാരെയും വിൽപ്പന കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് 7,100-ലധികം പരിശോധനകളും നടത്തിയിട്ടുണ്ട്.
വില സ്ഥിരതയും അവശ്യ ഉപഭോക്തൃ വസ്തുക്കളുടെ ലഭ്യതയും ഉറപ്പാക്കാൻ പ്രത്യേക സംഘങ്ങൾ ദിവസേന ഫീൽഡ് പരിശോധനകൾ നടത്തുന്നുണ്ടെന്ന് മന്ത്രാലയം പറയുന്നു.
പാചക എണ്ണ, മുട്ട, പാലുൽപ്പന്നങ്ങൾ, അരി, പഞ്ചസാര, ചിക്കൻ, പയർവർഗ്ഗങ്ങൾ, ബ്രെഡ്, ഗോതമ്പ് എന്നിവയുൾപ്പെടെ ഒമ്പത് അവശ്യ ഉഉൽപ്പന്നങ്ങൾക്ക് വില സ്ഥിരത പാലിക്കുന്നുണ്ടെന്ന് അധികാരികൾ ഉറപ്പാക്കുന്നുണ്ടെന്നും മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ വില വർദ്ധിപ്പിക്കാൻ പാടില്ലെന്നും അധികൃതർ അറിയിച്ചു.
സർക്കാർ പ്രവർത്തനങ്ങളിൽ യഥാർത്ഥ സ്വാധീനം ചെലുത്തുന്ന ധീരവും നൂതനവുമായ പരിഹാരങ്ങൾ കണ്ടെത്താൻ പ്രോത്സാഹിപ്പിക്കുന്ന വാർഷിക സർക്കാർ ചലഞ്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രംഗത്തെ സഹകരണം വിപുലീകരിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കൂടിക്കാഴ്ച നടത്തി.
ദുബായ് മുനിസിപ്പാലിറ്റി അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു. ഇതോടെ, ഭൂവുടമകൾക്ക് തങ്ങളുടെ സ്ഥലങ്ങളിൽ കൂടുതൽ വൈവിധ്യമാർന്ന താമസ-വാണിജ്യ ആവശ്യങ്ങൾക്കായി നിർമ്മാണങ്ങൾ നടത്താൻ അനുമതി ലഭിക്കും.
ലോകത്തിലെ ആദ്യത്തെ നഗരവ്യാപക ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു. ഈ പദ്ധതി ദുബായിലേക്ക് വീണ്ടും വരുന്ന സന്ദർശകർക്ക് പ്രത്യേക അനുഭവങ്ങളും സേവനങ്ങളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.