യു കെ യിൽ ഒമിക്രോൺ വകഭേദം ആഴ്ചകൾക്കുള്ളിൽ പ്രബലമായി മാറുമെന്ന് റിപ്പോർട്ട്

യുകെയിലേക്കുള്ള യാത്രക്കാർക്ക് പുറപ്പെടുന്നതിന് മുമ്പുള്ള കോവിഡ് പരിശോധനകൾ നാളെ  മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് വിവരം.

യു കെ യിൽ ഒമിക്രോൺ വകഭേദം ആഴ്ചകൾക്കുള്ളിൽ  പ്രബലമായി മാറുമെന്ന് റിപ്പോർട്ട് . യു കെ യിലെ പ്രഗത്ഭനായ  പകർച്ചവ്യാധി വിദഗ്ധൻ പ്രൊഫ.പോൾ ഹണ്ടർ ഇത് സംബന്ധിച്ചു മുന്നറിയിപ്പ് നൽകിയെന്നെന്നാണ് ബിബിസിയുടെ  റിപ്പോർട്ട് . ഔദ്യോഗിക സ്ഥിരീകരണത്തെക്കാൾ 1,000-ലധികം കേസുകൾ കൂടുതൽ ഇതിനോടകം  ഉണ്ടായിരിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം കണക്കാക്കുന്നു .യുകെയിലേക്കുള്ള യാത്രക്കാർക്ക് ,പുറപ്പെടുന്നതിന് മുമ്പുള്ള കോവിഡ് പരിശോധനകൾ നാളെ  മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് വിവരം. നിലവിൽ നൈജീരിയ യുകെയുടെ റെഡ് ട്രാവൽ ലിസ്റ്റിലാണ്. അതിനാൽ നൈജീരിയയിൽ നിന്ന് യു കെ യിൽ   എത്തുന്നവർ ഇനി 10 ദിവസം ഹോട്ടൽ ക്വാറന്റൈനിൽ കഴിയണം. അതെ സമയം  ഒമിക്രോൺ വകഭേദം കൂടുതൽ ഗുരുതരമായ രോഗത്തിന് കാരണമാകുമോ എന്ന് സ്ഥിരീകരിക്കാൻ ശാസ്ത്രജ്ഞർക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

More from International