 
                            സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തുമ്പോള്‍ ജാഗ്രത കൈവിടരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
ഇന്ത്യയില്‍ സ്ഥിരീകരിച്ചത് 92596 കൊവിഡ് കേസുകള്‍. രണ്ടാം ദിവസമാണ് കൊവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2219 കൊവിഡ് മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതേസമയം ആകെ മരണ സംഖ്യ 3.5 ലക്ഷം കടന്നു.
ആശ്വാസവാര്‍ത്തയായി രോഗമുക്തി നിരക്കും വര്‍ധിച്ചിട്ടുണ്ട്. 94.5 ശതമാനമാണ് പ്രതിദിന രോഗമുക്തി നിരക്ക്. കഴിഞ്ഞ ദിവസം 86000ല്‍ പരം കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. മരണ നിരക്കും ഇന്നത്തെ അപേക്ഷിച്ച് ചെറിയ കുറവ് രേഖപ്പെടുത്തിയിരുന്നു.
അതിനിടെ സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തുമ്പോള്‍ ജാഗ്രത കൈവിടരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്കി. ജാഗ്രത കുറഞ്ഞാല്‍ രോഗ വ്യാപനം വീണ്ടും വര്‍ധിക്കുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

 Trump authorises CIA operations in Venezuela, raising pressure on Maduro
            Trump authorises CIA operations in Venezuela, raising pressure on Maduro
         സ്പെഷ്യൽ ന്യൂസ് ;സ്വാതന്ത്ര്യം തന്നെ അമൃതം
            സ്പെഷ്യൽ ന്യൂസ് ;സ്വാതന്ത്ര്യം തന്നെ അമൃതം 
         
                 
                 
                 
                