ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കണക്ക്

പുതുതായി 59,258 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 1,18,51,393 ആയി ഉയര്‍ന്നു.

 മഹാമാരി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കണക്ക്. ഇന്നലെ 1,26,789 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 1,29,28,574 ആയി ഉയര്‍ന്നതായി കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്നലെ മാത്രം 685 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,66,862 ആയി ഉയര്‍ന്നു. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 10ലക്ഷത്തിലേക്ക് നീങ്ങുകയാണ്. 9,10,319 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

പുതുതായി 59,258 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 1,18,51,393 ആയി ഉയര്‍ന്നു. നിലവില്‍ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 9 കോടി കടന്നു. 9,01,98,673 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്.

കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന മഹാരാഷ്ട്രയില്‍ ഇന്നലെ 59,907 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഉത്തര്‍പ്രദേശില്‍ 6000പേര്‍ക്കും ഗുജറാത്തില്‍ 3500 പേര്‍ക്കും പുതുതായി കോവിഡ് സ്ഥിരീകരിച്ചു.
 

More from International

 • കുത്തനെ ഉയർന്ന് കൊവിഡ് കണക്കുകൾ.

  കേരളത്തില്‍ രണ്ടു ദിവസത്തേക്കുള്ള കോവിഡ് വാക്‌സിന്‍ മാത്രമാണ് സ്‌റ്റോക്കുള്ളതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കൂടുതല്‍ വാക്‌സിന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു.

 • കുട്ടികൾ ചുവരുകൾക്കുള്ളിൽ 

  Audio

  ടിവിയും ടാബും ഒക്കെ കണ്ടു പഠിക്കുന്നതിന്റെ കൗതുകത്തിലായിരുന്നു,  പിന്നെയത് മടുപ്പായി.

 • സീസണലായി പടരുന്ന കോവിഡ് 

  Audio

  കഷായത്തിനൊപ്പം ഒരുണ്ട ശർക്കരയും കൊടുത്തു. ആളുകൾ വൈദ്യനെ കടത്തിവെട്ടി. 

 • ബുക്ക് റിവ്യൂ  - ഇകിഗൈ 

  Audio

  വയറിന്റെ എണ്‍പത് ശതമാനം നിറയുംവരെ മാത്രം ഭക്ഷണം കഴിക്കുക, നടത്തം പോലെയുള്ള, ശാരീരിക പുഷ്ടിക്കായുള്ള നിര്‍ദേശങ്ങളും ഇതില്‍ അടങ്ങുന്നു.

 • പരീക്ഷകളുടെ പരീക്ഷണകാലത്ത് 

  Audio

  സ്വർണ്ണം കുഴിച്ചെടുക്കാൻ പോയ രണ്ടു സഹോദരങ്ങളുടെ കഥ  പെർസിസ്റ്റൻസ് അഥവാ സ്ഥിരോത്സാഹത്തിന്റെ കഥ