മെയ് ഒന്ന് ശനിയാഴ്ച ഹിൽട്ടൺ ദുബായ് അൽ ഹബ്ത്തൂർ സിറ്റിയിലാണ് ലേലം
യു എ ഇ യുടെ 100 ദശലക്ഷം ഭക്ഷണം പദ്ധതിക്ക് പിന്തുണയുമായി സ്പെഷ്യൽ കാർ പ്ലേറ്റ് നമ്പറുകളൂം ലേലം ചെയ്യാൻ തീരുമാനിച്ചു. മെയ് ഒന്ന് ശനിയാഴ്ച ഹിൽട്ടൺ ദുബായ് അൽ ഹബ്ത്തൂർ സിറ്റിയിലാണ് ലേലം നടക്കുക.ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിട്ടി ,ഇത്തിസലാത്ത് , എമിറേറ്റ്സ് ലേലം എന്നിവയുമായി സഹകരിച്ചു മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ഗ്ലോബൽ ഇനീഷിയേറ്റീവ് ആണ് ഇത് സംഘടിപ്പിക്കുന്നത്. ഒറ്റ അക്ക , ഇരട്ട അക്ക നമ്പർ പ്ലേറ്റുകൾ ലേലത്തിൽ ഉണ്ടായിരിക്കും. നിരവധി രാജ്യങ്ങളിൽ ഇതിനോടകം 100 മില്യൺ മീൽസ് പദ്ധതിയോടനുബന്ധിച്ചു ഭക്ഷണ വിതരണം ആരംഭിച്ചിട്ടുണ്ട് . കഴിഞ്ഞ ദിവസം 3.8 കോടി ദിർഹം ഫണ്ട് ശേഖരണത്തിലൂടെ ലഭിച്ചിരുന്നു.

തിങ്കളാഴ്ച തടഞ്ഞത് 12 ബാലിസ്റ്റിക് മിസൈലുകളും 17 ഡ്രോണുകളും
സ്വകാര്യ മേഖലയിലെ തൊഴിൽ തർക്കങ്ങളുടെ 98.6 ശതമാനം വിജയകരമായി പരിഹരിച്ചുവെന്ന് മാനവശേഷി മന്ത്രാലയം
ഫുജൈറയിൽ തീ നിയന്ത്രണവിധേയമാക്കി
അബുദാബിയിൽ മിസൈൽ അവശിഷ്ടങ്ങൾ രണ്ട് സ്ഥലങ്ങളിൽ വീണു രണ്ട് പേർക്ക് പരിക്കേറ്റു
