കോവിഡ് വ്യാപനം കുറയ്ക്കുക എന്ന രാജ്യത്തിൻറെ ലക്‌ഷ്യം വിജയിക്കുന്നതിന്റെ സൂചന
യു എ ഇ യിൽ ഈദ് അവധിയ്ക്ക് ശേഷം കോവിഡ് കേസുകൾ കുറഞ്ഞതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വക്താവ് ഡോക്ടർ തഹേർ അൽ അമേരി പറഞ്ഞു. ഈദ് അവധി ദിനങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചതിനു പൊതുസമൂഹത്തെ മന്ത്രാലയം അഭിനന്ദിച്ചു. കോവിഡ് വ്യാപനം കുറയ്ക്കുക എന്ന രാജ്യത്തിൻറെ ലക്‌ഷ്യം വിജയിക്കുന്നതിന്റെ സൂചനയാണ് കോവിഡ് കേസുകളിലെ കുറവെന്ന് ഡോക്ടർ അൽ അമേരി കൂട്ടിച്ചേർത്തു. സർക്കാരിന്റെ പ്രതിവാര മാധ്യമ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസുകളുടെ എണ്ണത്തിലുള്ള ഇടിവ് ക്രമേണ പുതിയ സാധാരണ ജീവിതത്തിലേക്കുള്ള മടങ്ങിവരവിനെയാണ് ചൂണ്ടിക്കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


ജില്ലാ I.O പദ്ധതിക്ക് തുടക്കം കുറിച്ച് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ്
UAE President, sheikhs attend session marking Day of Solidarity
വൺ ബില്യൺ മീൽ പദ്ധതിയിലേക്ക് സംഭാവന നൽകാനായി ലേലം പ്രഖ്യാപിച്ച യുഎഇയിലെ ടെലികോം കമ്പനികൾ
യു എ ഇ യിൽ 1,18,805 ഡോസ് കോവിഡ് വാക്സിൻ വിതരണം
