15.5 മില്യൺ കോവിഡ് വാക്‌സിൻ ഡോസുകളാണ് യു എ ഇ നൽകിയത്
യു എ ഇ യിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 29,969 ഡോസ് കോവിഡ് വാക്‌സിൻ കൂടി വിതരണം ചെയ്തു. 15.5 മില്യൺ കോവിഡ് വാക്‌സിൻ ഡോസുകളാണ് യു എ ഇ നൽകിയത്. 100 പേർക്ക് 157.06 ഡോസാണ് വിതരണ നിരക്കെന്നു യു എ ഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
സമൂഹത്തിലെ എല്ലാവർക്കും വാക്സിൻ നൽകി പ്രതിരോധശേഷി നേടി കോവിഡ് കേസുകളുടെ എണ്ണം കുറച്ചു വൈറസ് വ്യാപനം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പദ്ധതിക്ക് അനുസൃതമായി രാജ്യത്ത് വാക്സിനേഷൻ ഡ്രൈവ് നടക്കുന്നത്.

വ്യാഴാഴ്ച യുഎഇ വ്യോമ പ്രതിരോധ സേന 15 ബാലിസ്റ്റിക് മിസൈലുകളും 11 ഡ്രോണുകളും തകർത്തു
വെള്ളിയാഴ്ച രാത്രി വരെ യുഎഇയിൽ മഴ
അബുദാബിയിൽ മിസൈൽ അവശിഷ്ടം വീണ് രണ്ടു മരണം
ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ഭീഷണികൾക്ക് എതിരെ പ്രതികരിക്കുന്നുണ്ടെന്ന് യുഎഇ
