പെട്രോൾ നിരക്കിൽ മൂന്ന് ഫിൾസിന്റെ കുറവ് രേഖപ്പെടുത്തി
യു എ ഇ യിൽ ഇന്ധന വിലയിൽ നേരിയ കുറവ്. പെട്രോൾ നിരക്കിൽ മൂന്ന് ഫിൾസിന്റെ കുറവാണ് രേഖപ്പെടുത്തിയത്. സൂപ്പർ 98 ലിറ്ററിന് മൂന്ന് ഫിൽസ് കുറഞ്ഞു 2 ദിർഹം 55 ഫിൽസാണ് പുതുക്കിയ നിരക്ക്. സ്പെഷ്യൽ 95 ലിറ്ററിന് AED 2.44 ആണ് പുതുക്കിയ നിരക്ക്. ഇ പ്ലസ് ലിറ്ററിന് AED 2.36 .
ഡീസൽ നിരക്കിലും കുറവ് രേഖപ്പെടുത്തി. ലിറ്ററിന് AED 2.38 ആണ് പുതിയ നിരക്ക്. നേരത്തെ ഡീസൽ ലിറ്ററിന് AED 2.45 ആയിരുന്നു നിരക്ക്. തുടർച്ചയായ ആറ് മാസത്തെ വർദ്ധനവിന് ശേഷമാണ് രാജ്യത്ത് ഇന്ധന നിരക്ക് കുറയുന്നത്.


ദുബായ് മെട്രോ ബ്ലൂ ലൈൻ മെഗാ പ്രോജക്ട്; റാസൽഖോറിൽ ഗതാഗത മാറ്റം
പുതിയ അധ്യയന വർഷം; സ്കൂൾ പ്രവേശനത്തിന് പുതിയ പ്രായ പരിധി പ്രഖ്യാപനവുമായി യു എ ഇ
2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
