വരും വർഷങ്ങളിൽ ഉഭയകക്ഷി വ്യാപാര സാധ്യത പലമടങ്ങ് വർദ്ധിക്കും
അബ്രഹാം ഉടമ്പടിയിൽ ഒപ്പുവെച്ച് 10 മാസത്തിനുള്ളിൽ യുഎഇയും ഇസ്രായേലും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2.48 ബില്യൺ ദിര്ഹത്തിലെത്തി. വരും വർഷങ്ങളിൽ ഉഭയകക്ഷി വ്യാപാര സാധ്യത പലമടങ്ങ് വർദ്ധിക്കുമെന്നാണ് കണക്കാക്കുന്നത് എന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രി യെയർ ലാപിഡ്
പറഞ്ഞു.രണ്ട് ദിവസത്തെ സന്ദർശനത്തിനായി കഴിഞ്ഞ ദിവസം അബുദാബിയിലെത്തിയ ലാപിഡ്, അബ്രഹാം കരാർ ഒപ്പിട്ടതിനുശേഷം യുഎഇ സന്ദർശിക്കുന്ന ആദ്യ ഇസ്രായേൽ മന്ത്രിയാണ്.
കരാർ പ്രഖ്യാപിച്ചയുടനെ ചില ഇസ്രായേലി, യുഎഇ ഉദ്യോഗസ്ഥർ നടത്തിയ കണക്കുകൾ അനുസരിച്ചു പ്രാഥമിക ഉഭയകക്ഷി സാമ്പത്തിക ഇടപാടുകൾ പോലും കോടിക്കണക്കിന് ഡോളറിലെത്തുമെന്ന് യെയർ ലാപിഡ് പറഞ്ഞു.2020 സെപ്റ്റംബർ മുതൽ അഞ്ച് മാസത്തിനുള്ളിൽ ഇസ്രായേലുമായുള്ള എമിറേറ്റ് വ്യാപാരം ഒരു ബില്യൺ ദിർഹം മൂല്യത്തിലെത്തിയെന്ന് ദുബായ് സർക്കാർ ജനുവരി 30 ന് പ്രഖ്യാപിച്ചിരുന്നു .
പശ്ചിമേഷ്യയിലെ സ്ഥിതിയും സമാധാനം കൈവരിക്കുന്നതിനും പ്രാദേശിക സുരക്ഷയും സുസ്ഥിരതയും ശക്തിപ്പെടുത്തുന്നതിനും അബ്രഹാം കരാറുകൾ കെട്ടിപ്പടുക്കുന്നതിന്റെ പ്രാധാന്യവും ഇരുപക്ഷവും അവലോകനം ചെയ്തു.

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
