മാർച്ച് 5, 6 തീയതികളിൽ എമിറേറ്റ്സ് 100-ലധികം വിമാനങ്ങൾ സർവീസ് നടത്തുന്നുവെന്ന് എമിറേറ്റ്സ് എയർ ലൈൻ അറിയിച്ചു.
പാസഞ്ചർ വിമാനങ്ങളുടെ സുരക്ഷിതമായ നടത്തിപ്പിനായി പ്രാദേശിക വ്യോമാതിർത്തി ഭാഗികമായി വീണ്ടും തുറന്നതിനെ തുടർന്നാണിത്. ''മാർച്ച് 5, 6 തീയതികളിൽ 100-ലധികം വിമാനങ്ങൾ ദുബായിൽ നിന്ന് പുറപ്പെട്ട് മടങ്ങും. അന്തിമ ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ ആഗ്രഹിക്കുന്ന ആളുകളെയും, പെട്ടെന്ന് കേടാകുന്ന വസ്തുക്കൾ, മരുന്നുകൾ തുടങ്ങിയ അവശ്യ സാധനങ്ങളെയും ഈ വിമാനങ്ങൾ വഹിക്കുമെന്ന് എയർലൈൻ വക്താവ് അറിയിച്ചു.
എയർസ്പേസ് ലഭ്യതയ്ക്ക് അനുസരിച്ചും, ഓപ്പറേഷനൽ ആവശ്യകത നിറവേറ്റുന്നതിനും വിധേയമായി ഷെഡ്യൂൾ ക്രമേണ പുനഃസ്ഥാപിക്കുമെന്നും സുരക്ഷയ്ക്ക് തന്നെയാണ് എപ്പോഴും മുൻഗണന എന്നും വക്താവ് പറഞ്ഞു.

ഗൾഫ് മേഖലയിലെ സി ബി എസ് സി പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി
വ്യാഴാഴ്ച 7 ബാലിസ്റ്റിക് മിസൈലുകളിൽ 6 എണ്ണം തകർത്തതായി യുഎഇ വ്യോമ പ്രതിരോധ മന്ത്രാലയം
യുഎഇ ബാങ്കിംഗ് മേഖല തടസ്സങ്ങളില്ലാതെ പ്രവർത്തിക്കുന്നുവെന്ന് സെൻട്രൽ ബാങ്ക് ഗവർണർ
ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് അബുദാബിയിൽ ആറു പേർക്ക് പരിക്ക്
