മറ്റ് വാക്‌സിനുകൾക്ക് ബൂസ്റ്റർ ഷോട്ട് നിര്ബന്ധമല്ല
അബുദാബിയിലെ താമസക്കാർ കോവിഡ് വാക്‌സിനേഷന്റെ ബൂസ്റ്റർ ഷോട്ട് സെപ്തംബര് 20 ന് മുമ്പ് സ്വീകരിച്ചിരിക്കണമെന്ന് അധികൃതർ അറിയിച്ചു. ബൂസ്റ്റർ ഷോട്ട് എടുത്തിരിക്കേണ്ട അവസാന തിയ്യതിയാണ് സെപ്തംബര് 20.
ആറ് മാസം മുമ്പ് സിനോഫാം വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവർ അൽ ഹൊസൻ ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്താൻ ബൂസ്റ്റർ ഷോട്ട് എടുത്തിരിക്കണം. മാത്രമല്ല കോവിഡ് പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ഹെൽത്ത് പ്രോട്ടോക്കോൾ പാലിക്കുന്നതിനും ബൂസ്റ്റർ ഷോട്ട് അനിവാര്യമാണെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
അതേസമയം മറ്റ് വാക്‌സിനുകൾക്ക് ബൂസ്റ്റർ ഷോട്ട് നിര്ബന്ധമല്ലെന്നും , എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടെങ്കിൽ ഔദ്യോഗിമായി അറിയിക്കുമെന്നും ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.


ചൊവ്വാഴ്ച 8 ബാലിസ്റ്റിക് മിസൈലുകളും 26 ഡ്രോണുകളും തടഞ്ഞതായി യു എ ഇ പ്രതിരോധ മന്ത്രാലയം
എഡ്ജ് ഓഫ് ലൈഫ് കാമ്പെയ്നിന് ENOC 5 മില്യൺ ദിർഹം സംഭാവന നൽകി
അബുദാബി എണ്ണ ശുദ്ധീകരണശാലയിൽ തീപിടുത്തമുണ്ടായതായി അബുദാബി അധികൃതർ സ്ഥിരീകരിച്ചു
എല്ലാത്തരം ഡ്രോണുകൾക്കും ലൈറ്റ് സ്പോർട്സ് വിമാനങ്ങൾക്കും യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി പൂർണ്ണ നിരോധനം പ്രഖ്യാപിച്ചു
