വ്യാപാര വിനിമയത്തിനായി 1.2 ട്രില്യൻ ദിര്ഹത്തിൽ നിന്ന് 2 ട്രില്യൻ ദിർഹമായി ഉയർത്താനുള്ള പഞ്ചവത്സര പദ്ധതിക്കും അംഗീകാരം നൽകി.
ദുബായ് സർക്കാർ ഘടനയിൽ നിരവധി മാറ്റങ്ങൾക്ക് അംഗീകാരം നൽകി.കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മാറ്റം. ദുബായ് സർക്കാരിലെ നിരവധി പ്രമേയങ്ങൾക്കും അംഗീകാരം നൽകി,ഇന്ന് നടന്ന ദുബായ് എക്സിക്യൂട്ടീവ് കൌൺസിൽ യോഗത്തിൽ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായാ ഹിസ് ഹൈനെസ്സ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും എമിറേറ്റിന്റെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള നടപടികളുടെ രൂപരേഖ നൽകി. വ്യാപാര വിനിമയത്തിനായി 1.2 ട്രില്യൻ ദിര്ഹത്തിൽ നിന്ന് 2 ട്രില്യൻ ദിർഹമായി ഉയർത്താനുള്ള പഞ്ചവത്സര പദ്ധതിക്കും അംഗീകാരം നൽകി. ലോകത്താകെയുള്ള 400 നഗരങ്ങളുമായി ഷിപ്പിംഗ് എയർ ലിങ്കുകൾ ഉൾപ്പെടുന്ന ദുബൈയുടെ പുതിയ അന്തരാഷ്ട്ര ഭൂപടം ഷെയ്ഖ് മുഹമ്മദ് അംഗീകരിച്ചു.

കനത്ത മഴ ; അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സജ്ജമെന്ന് ദുബായ് പോലീസ്
അസ്ഥിരമായ കാലാവസ്ഥ;ഡിസംബർ 19 വെള്ളിയാഴ്ച സർക്കാർ സ്ഥാപനങ്ങൾക്ക് റിമോട്ട് വർക്കിംഗ്
ദുബായ് മെട്രോ ബ്ലൂ ലൈൻ മെഗാ പ്രോജക്ട്; റാസൽഖോറിൽ ഗതാഗത മാറ്റം
പുതിയ അധ്യയന വർഷം; സ്കൂൾ പ്രവേശനത്തിന് പുതിയ പ്രായ പരിധി പ്രഖ്യാപനവുമായി യു എ ഇ
