ബിസിനസ് ബേ ക്രോസിംഗ്, അൽ സഫ സൗത്ത് ടോൾ ഗേറ്റുകൾ നവംബർ 24 ഞായറാഴ്ച മുതൽ പ്രവർത്തനക്ഷമമാകും
ദുബായ് ബിസിനസ് ബേ ക്രോസിംഗ്, അൽ സഫ സൗത്ത് ടോൾ ഗേറ്റുകൾ നവംബർ 24 ഞായറാഴ്ച മുതൽ പ്രവർത്തനക്ഷമമാകുമെന്ന് സാലിക് സ്ഥിരീകരിച്ചു.
ഇതോടെ ദുബായിലെ ടോൾ ഗേറ്റുകളുടെ എണ്ണം എട്ടിൽ നിന്ന് 10 ആകും.
ദുബായിലെ റോഡ് ശൃഖലകളും പൊതുഗതാഗത സംവിധാനങ്ങളും മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ഈ ടോൾ ഗേറ്റുകൾ സ്ഥാപിക്കുന്നത്.
സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുക, പൊതുഗതാഗത ഉപയോഗം പ്രോത്സാഹിപ്പിക്കുക, ബദൽ റൂട്ടുകളിലേക്ക് ട്രാഫിക് തിരിച്ച് വിട്ട് ഗതാഗതം മെച്ചപ്പെടുത്തുക എന്നിവയാണ് പുതിയ ടോൾ ഗേറ്റുകൾ സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.

വ്യാഴാഴ്ച യുഎഇ വ്യോമ പ്രതിരോധ സേന 15 ബാലിസ്റ്റിക് മിസൈലുകളും 11 ഡ്രോണുകളും തകർത്തു
വെള്ളിയാഴ്ച രാത്രി വരെ യുഎഇയിൽ മഴ
അബുദാബിയിൽ മിസൈൽ അവശിഷ്ടം വീണ് രണ്ടു മരണം
ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ഭീഷണികൾക്ക് എതിരെ പ്രതികരിക്കുന്നുണ്ടെന്ന് യുഎഇ
