ദുബായിലെ പൊതു പാർക്കുകളിൽ ഡ്രോണുകൾ ഉപയോഗിക്കുന്നതിനു നിരോധനം ഏർപ്പെടുത്തി ദുബായ് മുൻസിപ്പാലിറ്റി.
ദുബായിലെ പൊതു പാർക്കുകളിൽ ഡ്രോണുകൾ ഉപയോഗിക്കുന്നതിനു നിരോധനം ഏർപ്പെടുത്തി ദുബായ് മുൻസിപ്പാലിറ്റി. സന്ദർശകരുടെ സ്വകാര്യതയും സുരക്ഷയും സംരക്ഷിക്കുന്നതിന് വേണ്ടിയാണു നീക്കമെന്ന് സിവിൽ ബോഡി സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചു. നിലവിൽ ഡ്രോൺ സംബന്ധമായ എല്ലാ പ്രവർത്തനങ്ങൾക്കും ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റിയിൽ നിന്ന് ലൈസൻസ് ആവശ്യമാണ്. നിയമം അനുസരിച്ചു ഡ്രോൺ ഉപയോഗിക്കുന്നവർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് നിർദ്ദേശം.

കനത്ത മഴ ; അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സജ്ജമെന്ന് ദുബായ് പോലീസ്
അസ്ഥിരമായ കാലാവസ്ഥ;ഡിസംബർ 19 വെള്ളിയാഴ്ച സർക്കാർ സ്ഥാപനങ്ങൾക്ക് റിമോട്ട് വർക്കിംഗ്
ദുബായ് മെട്രോ ബ്ലൂ ലൈൻ മെഗാ പ്രോജക്ട്; റാസൽഖോറിൽ ഗതാഗത മാറ്റം
പുതിയ അധ്യയന വർഷം; സ്കൂൾ പ്രവേശനത്തിന് പുതിയ പ്രായ പരിധി പ്രഖ്യാപനവുമായി യു എ ഇ
