''ബന്റെ കജ്ജ് ല് ഒന്നും കൂടിണ്ട്. ബൻ മ്മളെ പറ്റിച്ചാണ്''
സ്‌പെഷ്യൽ ന്യൂസ്
ജീവിതത്തിന്റെ മാജിക്
ഗോപിനാഥ് മുതുകാട് പ്രൊഫഷണൽ മാജിക് അവസാനിപ്പിക്കുന്നു
വർഷങ്ങൾക്ക് മുമ്പ് കവളമുക്കട്ടയിൽ നിന്നൊരു പയ്യൻ
മാജിക്കിനോട് അടങ്ങാത്ത മോഹം കാരണം പ്രശസ്ത മാന്ത്രികൻ മലയത്തിന്റെ ശിഷ്യനായി
പല വിദ്യകൾ പഠിച്ചു
അതിലൊന്ന്, മുറിച്ച ചരടുകൾ കൂട്ടി യോജിപ്പിക്കുന്നതായിരുന്നു.
അരങ്ങേറ്റത്തിന്റെ അന്ന്,
കയറു മുറിക്കുന്ന ജാലവിദ്യയ്ക്ക് സഹായത്തിനായി സദസ്സിൽ നിന്നൊരു കുട്ടിയെ ക്ഷണിച്ചു.
നീട്ടിപ്പിടിച്ച കയർ മുറിച്ചപ്പോൾ കയ്യിലൊളിപ്പിച്ച മുറിക്കാത്ത കയർ അവൻ കണ്ടു
അതു പിടിച്ചു വാങ്ങി കാണികളെ കാണിച്ചു
''ബന്റെ കജ്ജ് ല് ഒന്നും കൂടിണ്ട്. ബൻ മ്മളെ പറ്റിച്ചാണ്''
കൈപ്പിഴ വന്ന മാന്ത്രികനോട് ജനങ്ങൾക്ക് പുച്ഛമാണ്
മാന്ത്രികന് തെറ്റുപറ്റിക്കൂടാ....
അന്നുമുതൽ തെറ്റാത്ത ജീവിത മാജിക്കാണ് മുതുകാടിന്റെ മുതൽക്കൂട്ട്

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
