ഗൾഫ് മേഖലയിലെ സി ബി എസ് സി പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി 

ഗൾഫ് മേഖലയിലെ സി ബി എസ് സി പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കിയതായി സി ബി എസ് സി ബോർഡ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

മാർച്ച് 7 മുതൽ പതിനൊന്നാം തീയതി വരെയുള്ള പരീക്ഷകളും റദ്ദാക്കിയതായാണ് അറിയിപ്പ്. മാർച്ച് 2, 5, 6 തീയതികളിലെ മാറ്റിവച്ച പരീക്ഷകളും റദ്ദാക്കിയതായി അറിയിച്ചിട്ടുണ്ട്. പന്ത്രണ്ടാം ക്ലാസ്സിലെ ഏഴാം തീയതി ശനിയാഴ്ച നടക്കേണ്ട പരീക്ഷ മാറ്റിവച്ചതായും തുടർന്നുള്ള പരീക്ഷകളെക്കുറിച്ചുള്ള അറിയിപ്പ് ശനിയാഴ്ച ചേരുന്ന റിവ്യൂ കമ്മിറ്റി വിലയിരുത്തി അറിയിക്കുമെന്നും പത്രക്കുറിപ്പിലുണ്ട്. 

 

More from UAE