24 മണിക്കൂറിനിടെ 385 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
ഇന്ത്യയിൽ കോവിഡ് രോഗികളില്‍ നേരിയ കുറവ്. ഇന്നലെ 2,58,089 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് കോവിഡ് രോഗികളില്‍ 13,113 പേരുടെ കുറവാണ് ഉള്ളത്. അതേസമയം ടിപിആര്‍ കൂടി. ഇന്നലെ 19ന് മുകളിലാണ് ടിപിആര്‍ എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം കണക്കുകള്‍ വ്യക്തമാക്കുന്നു.
24 മണിക്കൂറിനിടെ 385 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ 1,51,740 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 16,56,341 പേരാണ് ചികിത്സയില്‍ കഴിയുന്നത്. അതേസമയം ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 8209 ആയി ഉയര്‍ന്നു.

ജില്ലാ I.O പദ്ധതിക്ക് തുടക്കം കുറിച്ച് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ്
UAE President, sheikhs attend session marking Day of Solidarity
വൺ ബില്യൺ മീൽ പദ്ധതിയിലേക്ക് സംഭാവന നൽകാനായി ലേലം പ്രഖ്യാപിച്ച യുഎഇയിലെ ടെലികോം കമ്പനികൾ
യു എ ഇ യിൽ 1,18,805 ഡോസ് കോവിഡ് വാക്സിൻ വിതരണം
