യുഎഇ ഒരു ടീമായി പ്രവർത്തിച്ചു
കോവിഡ് മഹാമാരിയോടുള്ള യുഎഇയുടെ പ്രതികരണം ലോകത്തിലെ ഏറ്റവും മികച്ച ഒന്നാണെന്ന് യു എ ഇ വൈസ് പ്രെസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും. കോവിഡിന്റെ ദുരിതകാലം കടന്ന് പോയെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് വ്യാപന സമയത്തു യുഎഇ ഒരു ടീമായി പ്രവർത്തിച്ചെന്നും അതിനാൽ തന്നെ ആഗോള മികവോടെ കോവിഡ് മഹാമാരി കൈകാര്യം ചെയ്യാൻ രാജ്യത്തിന് സാധിച്ചെന്നും യു എ ഇ മന്ത്രിസഭാ യോഗത്തിന് ശേഷം ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ മേഖലയെ പിന്തുണയ്ക്കുന്നതിന് വേണ്ട ഏറ്റവും പുതിയ നടപടി ക്രമങ്ങളെക്കുറിച്ചും മന്ത്രിസഭ യോഗം അവലോകനം ചെയ്തു.


ദുബായ് മെട്രോ ബ്ലൂ ലൈൻ മെഗാ പ്രോജക്ട്; റാസൽഖോറിൽ ഗതാഗത മാറ്റം
പുതിയ അധ്യയന വർഷം; സ്കൂൾ പ്രവേശനത്തിന് പുതിയ പ്രായ പരിധി പ്രഖ്യാപനവുമായി യു എ ഇ
2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
