222 ഔട്ലെറ്റുകളിൽ ദുബായ് മുൻസിപ്പാലിറ്റി പരിശോധന നടത്തി
കോവിഡ് പ്രോട്ടോകോൾ ലംഘനത്തെത്തുടർന്ന് ദുബായിൽ ആറ് സ്ഥാപനങ്ങൾ കൂടി അടച്ചു പൂട്ടി. 222 ഔട്ലെറ്റുകളിൽ ദുബായ് മുൻസിപ്പാലിറ്റി പരിശോധന നടത്തി, തിരക്ക് കണ്ടെത്തിയതിനെ തുടർന്ന് നൈഫിൽ ഒരു സലൂൺ അടച്ചു പൂട്ടി. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ല എന്ന കാരണത്താലാണ് മറ്റ് സ്ഥാപനങ്ങൾ പൂട്ടിയത്. ആറ് സ്ഥാപനങ്ങൾക്ക് താക്കീത് നൽകി. സാമൂഹ്യ അകലം പാലിച്ചും കോവിഡ് പ്രോട്ടോകോൾ അനുസരിച്ചും സ്ഥാപനങ്ങൾ പ്രവർത്തിക്കണമെന്ന് അധികൃതർ ആവർത്തിച്ചു. വരും ദിവസങ്ങളിലും മിന്നൽ പരിശോധന തുടരും

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
