കുവൈറ്റ് എണ്ണ ടാങ്കറിനെ ലക്ഷ്യമിട്ട് എത്തിയ ഡ്രോൺ നിർവീര്യമാക്കിയതായി ദുബായ്

ചൊവ്വാഴ്ച ദുബായ് സമുദ്രാതിർത്തിയിൽ ഒരു കുവൈറ്റ് എണ്ണ ടാങ്കറിനെ ലക്ഷ്യമിട്ട് എത്തിയ ഡ്രോൺ നിർവീര്യമാക്കിയതായി അധികൃതർ അറിയിച്ചു.

ഇതേത്തുടർന്നുണ്ടായ  തീപിടുത്തം പ്രതികരണ സംഘങ്ങൾ വിജയകരമായി അണച്ചു. ആങ്കറേജ് "ഇ" യിലാണ് സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു, ആർക്കും പരിക്കില്ലെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്, 24 ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.
തീ നിയന്ത്രണവിധേയമാക്കാൻ സമുദ്ര അഗ്നിശമന സേനാംഗങ്ങൾ ഊർജ്ജിതമായി പ്രവർത്തിച്ചതായും അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. 

More from UAE