അടുത്ത 72 മണിക്കൂറിനുള്ളിൽ യാത്ര ചെയ്യാൻ ബുക്ക് ചെയ്ത യാത്രക്കാർക്ക് യഥാർത്ഥ യാത്രാ തീയതി മുതൽ 10 ദിവസം വരെ റീബുക്ക് ചെയ്യാമെന്നും എയർലൈനിനെയോ ബുക്കിംഗ് ഏജന്റുമാരെയോ ബന്ധപ്പെട്ട് റീഫണ്ട് അഭ്യർത്ഥിക്കാമെന്നും എമിറേറ്റ്സ് ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയ അപ്‌ഡേറ്റിൽ പറഞ്ഞു.
ദുബായിയിൽ നിന്നും ദുബായിലേക്കുമുള്ള എല്ലാ സർവ്വീസുകളും ഇന്നുച്ചയ്ക്ക് മൂന്നുമണിവരെ താൽക്കാലികമായി റദ്ദ് ചെയ്തതായി എമിറേറ്റ്സ് എയർ ലൈനും ഫ്ലൈ ദുബായിയും അറിയിച്ചു. മേഖലയിൽ തുടരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.
അടുത്ത 72 മണിക്കൂറിനുള്ളിൽ യാത്ര ചെയ്യാൻ ബുക്ക് ചെയ്ത യാത്രക്കാർക്ക് യഥാർത്ഥ യാത്രാ തീയതി മുതൽ 10 ദിവസം വരെ റീബുക്ക് ചെയ്യാമെന്നും എയർലൈനിനെയോ ബുക്കിംഗ് ഏജന്റുമാരെയോ ബന്ധപ്പെട്ട് റീഫണ്ട് അഭ്യർത്ഥിക്കാമെന്നും എമിറേറ്റ്സ് ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയ അപ്‌ഡേറ്റിൽ പറഞ്ഞു.
അടുത്ത 72 മണിക്കൂറിനുള്ളിൽ യാത്ര ചെയ്യാൻ ബുക്ക് ചെയ്ത യാത്രക്കാർക്ക് "ഒരേ ലക്ഷ്യസ്ഥാനത്തേക്കോ അല്ലെങ്കിൽ ഒരേ രാജ്യത്തിനുള്ളിൽ മറ്റൊരു ലക്ഷ്യസ്ഥാനത്തേക്കോ, യഥാർത്ഥ യാത്രാ തീയതി മുതൽ 10 ദിവസം വരെ ഒരു ബദൽ വിമാനത്തിൽ" റീബുക്ക് ചെയ്യാനുള്ള ഓപ്ഷനും എയർലൈൻ വാഗ്ദാനം ചെയ്തു.
രണ്ട് എയർലൈനുകളും സാഹചര്യം സജീവമായി നിരീക്ഷിക്കുന്നുണ്ടെന്നും അതനുസരിച്ച് അവരുടെ ഫ്ലൈറ്റ് ഷെഡ്യൂളുകൾ ക്രമീകരിക്കാൻ ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും അറിയിച്ചു.

വ്യാജകോളുകളെ കരുതിയിരിക്കണമെന്ന് യു എ ഇ ആഭ്യന്തരമന്ത്രാലയം
മുൻകൂർ മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമാണ് അലെർട്ടുകൾ എന്ന് NCEMA
യു എ ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ലോകമെമ്പാടുമുള്ള നിരവധി മന്ത്രിമാരുമായി ഫോൺ ചർച്ചകൾ നടത്തി
ഇത്തിഹാദ് ടവേഴ്സിലുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റെന്നും അവർ ചികിത്സയിലാണെന്നും അബുദാബി അധികൃതർ