അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവള വികസനത്തിനായി 56.5 ബില്യൺ ദിർഹം മൂല്യമുള്ള കരാറുകൾക്ക് അംഗീകാരം നൽകി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഇതോടെ പദ്ധതിയുടെ ആകെ കരാർ മൂല്യം 80 ബില്യൺ ദിർഹത്തിലധികമായി ഉയർന്നു.
യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ, 'എക്സ്' പ്ലാറ്റ്ഫോമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ലോകത്തിലെ ഏറ്റവും വലുതും മികച്ചതുമായ വിമാനത്താവളം എന്ന ലക്ഷ്യത്തോടെ 14,000 പേരടങ്ങുന്ന സംഘം ഈ പദ്ധതിക്കായി പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരമാണ് ഈ കരാറുകൾക്ക് അംഗീകാരം നൽകിയത്. ഇതോടെ പദ്ധതിയുടെ ആകെ കരാർ മൂല്യം 80 ബില്യൺ ദിർഹത്തിലധികമായി ഉയർന്നു.
പൂർണ്ണമായി സജ്ജമാകുന്നതോടെ, അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന് പ്രതിവർഷം 260 ദശലക്ഷത്തിലധികം യാത്രക്കാരെ കൈകാര്യം ചെയ്യാൻ സാധിക്കും. ഇത് ആഗോളതലത്തിലെ പ്രധാന വ്യോമയാന കേന്ദ്രമെന്ന നിലയിലും, ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട യാത്രാ ലക്ഷ്യസ്ഥാനങ്ങളിലൊന്നെന്ന നിലയിലും ദുബായിയുടെ സ്ഥാനം കൂടുതൽ ശക്തമാക്കും, അദ്ദേഹം കൂട്ടിച്ചേർത്തു.
വിമാനത്താവള വികസനത്തിന്റെ ഭാഗമായി രണ്ടാമതൊരു റൺവേ കൂടി നിർമ്മിക്കുന്നുണ്ട്; ഇത് 2027-ൽ പ്രവർത്തനസജ്ജമാകും. പദ്ധതിയുടെ ആദ്യ ഘട്ടം 2030-ന്റെ തുടക്കത്തിൽ തുറക്കാനാണ് ലക്ഷ്യമിടുന്നത്.

വിദ്യാഭ്യാസത്തിലെ നിർമ്മിത ബുദ്ധി യുഎഇ ദേശീയ മാർഗ്ഗരേഖ
ഈദ് അൽ ഇത്തിഹാദ്' ആഘോഷങ്ങളുടെ ഭാഗമായി അഡ്നോകിൽ പരിപാടി
പോഷകമൂല്യവും കലോറി വിവരങ്ങളും നിർബന്ധമായും പ്രദർശിപ്പിച്ചിരിക്കണം
സ്കൂൾ വിദ്യാർത്ഥികൾക്കായി സുരക്ഷാചട്ടക്കൂടുമായി അജ്മാൻ
