ഒത്തു ചേരലുകൾ സംഘടിപ്പിച്ചാൽ സംഘാടകർക്ക് 10000 ദിർഹവും പങ്കെടുക്കുന്നവർക്ക് 5000 ദിർഹവും പിഴ
റമദാൻ ആരംഭം മുതൽ അബുദാബിയിൽ 39 അനധികൃത സാമൂഹിക സമ്മേളനങ്ങൾക്ക് പിഴ ചുമത്തിയെന്നു പോലീസ് അറിയിച്ചു. കോവിഡ് പ്രോട്ടോകോൾ ലംഘിച്ചു കൊണ്ടുള്ള ഒത്തു ചേരലുകൾ സംഘടിപ്പിച്ചാൽ സംഘാടകർക്ക് 10000 ദിർഹവും പങ്കെടുക്കുന്നവർക്ക് 5000 ദിർഹവും പിഴ ഈടാക്കും. വലിയ കുടുംബ സമ്മേളനങ്ങൾ, ആഘോഷങ്ങൾ. ഇഫ്താർ വിരുന്നുകൾ എന്നിവ ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് അധികൃതർ ഓർമിപ്പിച്ചു. കോവിഡ് നിയമ ലംഘനത്തെക്കുറിച്ചു 8002626 എന്ന നമ്പറിൽ വിളിച്ചോ 2828 എന്ന നമ്പറിലേക്ക് സന്ദേശം അയച്ചോ പൊതുജനങ്ങൾക്കു റിപ്പോർട്ട് ചെയ്യാമെന്ന് അബുദാബി പോലീസ് അറിയിച്ചു .

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
