അബുദാബിയിൽ  24 മണിക്കൂറും പ്രവർത്തിക്കുന്ന മാനസികാരോഗ്യ ഹെൽപ്പ്‌ലൈൻ

അബുദാബിയിൽ  24 മണിക്കൂറും പ്രവർത്തിക്കുന്ന മാനസികാരോഗ്യ ഹെൽപ്പ്‌ലൈൻ - 800-SAKINA (800725462) സജീവമാക്കിയതായി അധികൃതർ പറഞ്ഞു.

അബുദാബിയിൽ  24 മണിക്കൂറും പ്രവർത്തിക്കുന്ന മാനസികാരോഗ്യ ഹെൽപ്പ്‌ലൈൻ - 800-SAKINA (800725462) സജീവമാക്കിയതായി അധികൃതർ പറഞ്ഞു. ഇതുവഴി സമൂഹത്തിലെ ഏതൊരാൾക്കും സമയബന്ധിതവും വിശ്വസനീയവുമായ  പിന്തുണ ആവശ്യമുള്ളപ്പോഴെല്ലാം യോഗ്യരായ ആരോഗ്യ വിദഗ്ധരുടെ സഹായം ലാഭമാകും.
അബുദാബിയിലെ പൗരന്മാർക്കും സന്ദർശകർക്കും ഈ സേവനം പ്രയോജനപ്പെടുത്താം. 
ഡിഒഎച്ചും പ്യുവർഹെൽത്തിന്റെ അനുബന്ധ സ്ഥാപനമായ സെഹയുടെ കീഴിലുള്ള മാനസികാരോഗ്യ ശൃംഖലയായ സകീനയും സഹകരിച്ചാണ് ഈ ഹോട്ട്‌ലൈൻ സജ്ജീകരിച്ചിരിക്കുന്നത്.

പതിവ് ദിനചര്യകൾ പാലിച്ചുകൊണ്ടും, പ്രിയപ്പെട്ടവരുമായി ബന്ധം പുലർത്തുന്നതിലൂടെയും, ദുഃഖകരമോ സ്ഥിരീകരിക്കാത്തതോ ആയ വാർത്തകൾ കേൾക്കുന്നത് പരിമിതപ്പെടുത്തുന്നതിലൂടെയും, അമിതഭാരം അനുഭവപ്പെടുമ്പോൾ പിന്തുണ തേടുന്നതിലൂടെയും താമസക്കാർക്ക്  അവരുടെ മാനസികാരോഗ്യം പരിപാലിക്കാൻ സാധിക്കുമെന്ന് അധികൃതർ പറഞ്ഞു. 

More from UAE