കാലഹരണപ്പെട്ട റെസിഡൻസി അല്ലെങ്കിൽ എൻട്രി വിസ ഉള്ളവർക്ക് സൗജന്യ വാക്‌സിൻ
അബുദാബിയിലെ വിസിറ്റ് ടൂറിസ്ററ് വിസക്കാർക്ക് കോവിഡ്
ലഭ്യമാകില്ല എന്ന് എമിറേറ്റ്സ് അടിയന്തര ദുരന്ത നിവാരണ കമ്മിറ്റി വ്യക്തമാക്കി .അതേസമയം കാലഹരണപ്പെട്ട റെസിഡൻസി അല്ലെങ്കിൽ എൻട്രി വിസ ഉള്ളവർക്ക് സൗജന്യ വാക്സിനുകൾ നൽകുമെന്നും അബുദാബി മീഡിയ ഓഫീസ് ട്വിറ്ററിൽ കുറിച്ചു.
അബുദാബിയിലെ എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും അസാധാരണമായ സാഹചര്യങ്ങളും കണക്കിലെടുത്താണ് തീരുമാനമെന്നും അധികൃതർ വ്യക്തമാക്കി. വിസിറ്റ് വിസക്കാർക്ക് വാക്‌സിൻ ലഭ്യമാകുമെന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു.

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
