11 ബാലിസ്റ്റിക് മിസൈലുകളും 27 ഡ്രോണുകളും പ്രതിരോധിച്ചതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം

ഇന്ന് (തിങ്കളാഴ്ച) ഇറാനിൽ നിന്ന് വിക്ഷേപിച്ച 11 ബാലിസ്റ്റിക് മിസൈലുകളും 27 ഡ്രോണുകളും യുഎഇ വ്യോമ പ്രതിരോധ സേന തടഞ്ഞതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു

ഇറാൻ ആക്രമണം ആരംഭിച്ചതിനുശേഷം 425 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂയിസ് മിസൈലുകളും 1,941 ഡ്രോണുകളുമാണ് യു.എ.ഇ പ്രതിരോധിച്ചത്.

ഈ ആക്രമണങ്ങളിൽ സായുധ സേനയിലെ രണ്ട് അംഗങ്ങളും സൈന്യത്തിൽ ജോലി ചെയ്യുന്ന ഒരു മൊറോക്കൻ കരാറുകാരനും പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, പലസ്തീൻ, ഇന്ത്യ എന്നീ രാജ്യങ്ങളിലെ എട്ട് പൌരൻമാരും കൊല്ലപ്പെട്ടു.

178 പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരിൽ യുഎഇ, ഈജിപ്ത്, സുഡാൻ, എത്യോപ്യ, ഫിലിപ്പീൻസ്, പാകിസ്ഥാൻ, ഇറാൻ, ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, അസർബൈജാൻ, യെമൻ, ഉഗാണ്ട, എറിത്രിയ, ലെബനൻ, അഫ്ഗാനിസ്ഥാൻ, ബഹ്‌റൈൻ, കൊമോറോസ്, തുർക്കി, ഇറാഖ്, നേപ്പാൾ, നൈജീരിയ, ഒമാൻ, ജോർദാൻ, പലസ്തീൻ, ഘാന, ഇന്തോനേഷ്യ, സ്വീഡൻ, ടുണീഷ്യ എന്നീ രാജ്യങ്ങളിലെ പൗരന്മാരും ഉൾപ്പെടുന്നു.

രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവയുടെ സംരക്ഷണം ഉറപ്പാക്കുന്നതും ദേശീയ താൽപ്പര്യങ്ങളും കഴിവുകളും സംരക്ഷിക്കുന്നതുമായ രീതിയിൽ, രാജ്യത്തിന്റെ സുരക്ഷയെ ദുർബലപ്പെടുത്താൻ ലക്ഷ്യമിടുന്ന ഏതൊരു ഭീഷണിയെയും ശക്തമായി നേരിടുമെന്നും ഏത് ഭീഷണിയെയും നേരിടാൻ രാജ്യം പൂർണ്ണമായും സജ്ജരാണെന്നും പ്രതിരോധ മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കി.

More from UAE