ഗ്ലോബൽ വില്ലേജിൽ  വെടിക്കെട്ട് പ്രകടനങ്ങൾ

ഗ്ലോബൽ വില്ലേജിന് മുകളിലെ ആകാശം വീണ്ടും പ്രകാശപൂരിതമാകാൻ ഒരുങ്ങുന്നു. ഈ വെള്ളിയാഴ്ചയും ശനിയാഴ്ചയും രാത്രി 9:00 മണിക്ക് ഗ്ലോബൽ വില്ലേജിൽ  വെടിക്കെട്ട് പ്രകടനങ്ങൾ അരങ്ങേറും.

കൂടാതെ, ഗ്ലോബൽ വില്ലേജിലെ പ്രധാന പരിപാടികളും ആഘോഷങ്ങളും പ്രമാണിച്ച് സീസണിലുടനീളം കൂടുതൽ വെടിക്കെട്ട് പ്രകടനങ്ങളും ഉണ്ടായിരിക്കും.

വാരാന്ത്യങ്ങളിലെ ആഘോഷാന്തരീക്ഷം കൂടുതൽ സജീവമാക്കിക്കൊണ്ട്, തിങ്കൾ മുതൽ ബുധൻ വരെയുള്ള പതിവ് പരിപാടികൾക്ക് പുറമേ, വ്യാഴം മുതൽ ഞായർ വരെ 'ഫാൽക്കൺ സ്റ്റേജിൽ' പുതിയ ലൈവ് സംഗീത പരിപാടികളും ആസ്വദിക്കാം.

വൈകുന്നേരം 7:30 മുതൽ രാത്രി 10:00 മണി വരെ, ഒരു കലാകാരൻ 40 മിനിറ്റ് വീതമുള്ള മൂന്ന് സെഷനുകളിലായി സംഗീത പരിപാടികൾ അവതരിപ്പിക്കും. സാക്സോഫോൺ, ഖാനൂൻ, ഊദ്, ഗിറ്റാർ എന്നിങ്ങനെ വിവിധ സംഗീതോപകരണങ്ങളിലുള്ള പ്രകടനങ്ങൾ മാറിമാറി ഇവിടെ അരങ്ങേറും

More from UAE

  • ഭാവിയിലെ  മനുഷ്യനുവേണ്ടി' എന്ന വിഷയത്തിൽ പരിപാടി

    ഭാവി ആസൂത്രണത്തിന്റെ കേന്ദ്രബിന്ദുവായി ജനങ്ങളെയും അവരുടെ ക്ഷേമത്തെയും പ്രതിഷ്ഠിക്കുന്നതിനുള്ള എമിറേറ്റിന്റെ പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചു ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.  

  • വിമാന സർവീസുകൾ റദ്ദാക്കിയ നടപടി നീട്ടി

    മേഖലയിൽ നിലനിൽക്കുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത്, യുഎഇയും സൗദി അറേബ്യയിലെ റിയാദ്, അബഹ, ദമ്മാം എന്നീ നഗരങ്ങളും തമ്മിലുള്ള വിമാന സർവീസുകൾ റദ്ദാക്കിയ നടപടി എത്തിഹാദ് എയർവേയ്‌സും ഫ്ലൈദുബായിയും നീട്ടി.

  • മയക്കുമരുന്ന് നിയന്ത്രണ സമ്മേളനം ബുധനാഴ്ച അവസാനിക്കും

    അഞ്ചാമത് ലോകപൊലീസ് ഉച്ചകോടിയുടെ ഭാഗമായി നടക്കുന്ന മയക്കുമരുന്ന് നിയന്ത്രണ സമ്മേളനം ബുധനാഴ്ച അവസാനിക്കും. മയക്കുമരുന്ന് ഭീഷണികളെക്കുറിച്ചും മയക്കുമരുന്ന് കടത്തിനെതിരായ ആഗോള പോരാട്ടം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്നതിനായി സമ്മേളനം.

  • യുഎഇ പ്രസിഡന്റ് അഭിനന്ദിച്ചു

    യുഎഇ സർക്കാർ വാർഷിക സർക്കാർ യോഗങ്ങൾ സംഘടിപ്പിച്ച ടീമിനെ യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അഭിനന്ദിച്ചു. ഈ ദേശീയ പരിപാടി മനോഹരമായി സംഘടിപ്പിക്കുന്നതിൽ അവർ നടത്തിയ പരിശ്രമങ്ങളെ അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു.