അൽ മക്തൂം വിമാനത്താവള വികസനത്തിനായി 56.5 ബില്യൺ ദിർഹം മൂല്യമുള്ള കരാറുകൾ

അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവള വികസനത്തിനായി 56.5 ബില്യൺ ദിർഹം മൂല്യമുള്ള കരാറുകൾക്ക് അംഗീകാരം നൽകി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഇതോടെ പദ്ധതിയുടെ ആകെ കരാർ മൂല്യം 80 ബില്യൺ ദിർഹത്തിലധികമായി ഉയർന്നു.

യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ, 'എക്സ്' പ്ലാറ്റ്‌ഫോമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ലോകത്തിലെ ഏറ്റവും വലുതും മികച്ചതുമായ വിമാനത്താവളം എന്ന ലക്ഷ്യത്തോടെ 14,000 പേരടങ്ങുന്ന സംഘം ഈ പദ്ധതിക്കായി പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരമാണ് ഈ കരാറുകൾക്ക് അംഗീകാരം നൽകിയത്. ഇതോടെ പദ്ധതിയുടെ ആകെ കരാർ മൂല്യം 80 ബില്യൺ ദിർഹത്തിലധികമായി ഉയർന്നു.
പൂർണ്ണമായി സജ്ജമാകുന്നതോടെ, അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന് പ്രതിവർഷം 260 ദശലക്ഷത്തിലധികം യാത്രക്കാരെ കൈകാര്യം ചെയ്യാൻ സാധിക്കും. ഇത് ആഗോളതലത്തിലെ പ്രധാന വ്യോമയാന കേന്ദ്രമെന്ന നിലയിലും, ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട യാത്രാ ലക്ഷ്യസ്ഥാനങ്ങളിലൊന്നെന്ന നിലയിലും ദുബായിയുടെ സ്ഥാനം കൂടുതൽ ശക്തമാക്കും, അദ്ദേഹം കൂട്ടിച്ചേർത്തു.

വിമാനത്താവള വികസനത്തിന്റെ ഭാഗമായി രണ്ടാമതൊരു റൺവേ കൂടി നിർമ്മിക്കുന്നുണ്ട്; ഇത് 2027-ൽ പ്രവർത്തനസജ്ജമാകും. പദ്ധതിയുടെ ആദ്യ ഘട്ടം 2030-ന്റെ തുടക്കത്തിൽ തുറക്കാനാണ് ലക്ഷ്യമിടുന്നത്.

More from UAE

  • ഹത്ത വികസന പദ്ധതി വിലയിരുത്തി

    യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഹത്ത സന്ദർശിക്കുകയും അവിടെ നടപ്പിലാക്കുന്ന വിവിധ വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തുകയും ചെയ്തു. 'ഹത്ത  മാസ്റ്റർ ഡെവലപ്‌മെന്റ് പ്ലാനി'ന്റെ പ്രവർത്തന പുരോഗതി അദ്ദേഹം പരിശോധിച്ചു.

  • വിദ്യാഭ്യാസത്തിലെ നിർമ്മിത ബുദ്ധി യുഎഇ ദേശീയ മാർഗ്ഗരേഖ

    വിദ്യാഭ്യാസരംഗത്ത് നിർമ്മിത ബുദ്ധി വഹിക്കുന്ന പങ്ക് വർധിച്ചുവരുന്ന സാഹചര്യത്തിൽ, അത് മനസ്സിലാക്കാനും കൈകാര്യം ചെയ്യാനും രക്ഷിതാക്കളെ സഹായിക്കുന്നതിനായി യുഎഇ ഒരു ദേശീയ മാർഗ്ഗരേഖ പുറത്തിറക്കി.

  • ഈദ് അൽ ഇത്തിഹാദ്' ആഘോഷങ്ങളുടെ ഭാഗമായി അഡ്‌നോകിൽ പരിപാടി

    യുഎഇയുടെ 55-ാമത് 'ഈദ് അൽ ഇത്തിഹാദ്' ആഘോഷങ്ങളുടെ ഭാഗമായി അഡ്‌നോക് സംഘടിപ്പിച്ച പരിപാടിയിൽ യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്തു.

  • പോഷകമൂല്യവും കലോറി വിവരങ്ങളും നിർബന്ധമായും പ്രദർശിപ്പിച്ചിരിക്കണം

    2027 ജൂൺ 1 മുതൽ അബുദാബിയിലെ എല്ലാ ഭക്ഷണശാലകളിലും മെനുവിലുള്ള ഓരോ വിഭവത്തിന്റെയും പോഷകമൂല്യവും കലോറി വിവരങ്ങളും നിർബന്ധമായും പ്രദർശിപ്പിച്ചിരിക്കണം. റെസ്റ്റോറന്റുകൾ, കഫേകൾ, ഫുഡ് ട്രക്കുകൾ, വിനോദ കേന്ദ്രങ്ങൾ തുടങ്ങിഎല്ലാ സ്ഥാപനങ്ങൾക്കും ഈ നയം ബാധകമായിരിക്കും.