ബുക്ക് റിവ്യൂ - വിഷുക്കവിതകൾ

എവിടെന്റെ ഹരിതങ്ങളെല്ലാം മറഞ്ഞു എവിടെന്റെ ദുരിതങ്ങൾ കൊടുവേനലിൽ കത്തിയെരിയുന്ന താപങ്ങൾ കടുമഞ്ഞി- ലുറയുന്ന വനരോദനങ്ങൾ മഴവന്നൊടിച്ചിട്ട മൃദുശാഖകൾ സർവമെവിടെയോ മായുമ്പൊഴെവിടെനിന്നെവിടെനിന്നണയുന്നു

എന്തിനിന്നും പൂത്തു - ഒ എൻ വി ഒന്നുമറിയാതെ കണിക്കൊന്ന പൂത്തു വീണ്ടും കണ്ണില്‍ നിന്ന് പോയ്മറയാ പൊന്‍ കിനാക്കള്‍ പോലെ പൊന്ന്‌ വെക്കേണ്ടിടത്തൊരു പൂവുമാത്രം വച്ചു കണ്‍ തുറന്നു കണി കണ്ടു ധന്യരായോര്‍ നമ്മള്‍ .. പൂക്കാതിരിക്കാൻ എനിക്കാവതില്ലേ- അയ്യപ്പപ്പണിക്കർ എവിടെന്റെ ഹരിതങ്ങളെല്ലാം മറഞ്ഞു എവിടെന്റെ ദുരിതങ്ങൾ കൊടുവേനലിൽ കത്തിയെരിയുന്ന താപങ്ങൾ കടുമഞ്ഞി- ലുറയുന്ന വനരോദനങ്ങൾ മഴവന്നൊടിച്ചിട്ട മൃദുശാഖകൾ സർവമെവിടെയോ മായുമ്പൊഴെവിടെനിന്നെവിടെനിന്നണയുന്നു വിഷുക്കണി - വൈലോപ്പിള്ളി കൂട്ടുകാരോടുകൂടിപ്പാഞ്ഞെത്തിപ്പെറുക്കുന്ന നാട്ടുമാമ്പഴങ്ങൾതൻ ഭിന്നഭിന്നമാം സ്വാദും, വയലിൻ കച്ചിപ്പുകമണവും സ്വർഗ്ഗത്തിലേ ക്കുയരും വെണ്മുത്തപ്പത്താടിതൻ ചാഞ്ചാട്ടവും, കശുവണ്ടിതൻ കൊച്ചുകൊമാളിച്ചിരിയും, കണ്‍- മഷി ചിന്നിയ കുന്നിമണിതൻ മന്ദാക്ഷവും , കടലിൻ മാറത്തു നിന്നുയരും കാറ്റിൽ തെങ്ങിൻ- മടലിൽ പച്ചോലകൾ കല്ലോലമിളക്കുമ്പോൾ

More from International