ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധന

നിലവില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം പതിനാലു ലക്ഷം കടന്നു. 14,71,877  പേരാണ് ചികില്‍സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ 93,528 പേരാണ് രോഗമുക്തി നേടിയത്.

ഇന്ത്യയിൽ  പ്രതിദിന രോഗബാധിതരുടെ എണ്ണം രണ്ടു ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,00,739 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

രാജ്യത്ത് ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ നിന്നും രണ്ടു ലക്ഷത്തിലേക്ക് എത്താനെടുത്തത് പത്തു ദിവസമാണ്. അമേരിക്ക മാത്രമാണ് പ്രതിദിന രോഗികളുടെ എണ്ണം രണ്ടു ലക്ഷം കടന്ന ഏക രാജ്യം. 

ഏപ്രില്‍ നാലിനാണ് രാജ്യത്ത് ആദ്യമായി കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം എത്തിയത്. ഏപ്രില്‍ 10 ന് പ്രതിദിന കോവിഡ് രോഗികള്‍ ഒന്നര ലക്ഷമായി ഉയര്‍ന്നു. ചൊവ്വാഴ്ച രാജ്യത്ത് 1,85,287 പേര്‍ക്കാണ് പുതുതായി രേഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ മാര്‍ച്ച് ഒന്നിന് പ്രതിദിന രോഗികള്‍ വെറും 12,271 ആയിരുന്നു. അവിടെ നിന്നാണ് രോഗവ്യാപനത്തില്‍ വന്‍ കുതിപ്പ് ഉണ്ടായിരിക്കുന്നത്. 

നിലവില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം പതിനാലു ലക്ഷം കടന്നു. 14,71,877  പേരാണ് ചികില്‍സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ 93,528 പേരാണ് രോഗമുക്തി നേടിയത്. പ്രതിദിന മരണ നിരക്കും തുടര്‍ച്ചയായ രണ്ടാം ദിവസവും ആയിരം കടന്നു. ഇന്നലെ 1038 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 1,73,123 ആയി ഉയര്‍ന്നു

മഹാരാഷ്ട്രയില്‍ സ്ഥിതി അതിരൂക്ഷമാണ്. കോവിഡിന്റെ രണ്ടാം തരംഗം മഹാരാഷ്ട്രയില്‍ ഏറ്റവും രൂക്ഷമാണ്. ഇന്നലെ 60,000 ലേറെ പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. പൂനെയില്‍ മാത്രം 7888 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗവ്യാപനം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ മഹാരാഷ്ട്രയില്‍ നിലവില്‍ വന്നു. ഡല്‍ഹിയില്‍ 17282 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. യുപിയിലും 15,000 ലേറെ പേര്‍ക്ക് രോഗബാധ കണ്ടെത്തിയിട്ടുണ്ട്. 

More from International