ജോർദാൻ താഴ്‌വരയിൽ 800 ഹെക്ടർ ഭൂമി കണ്ടുകെട്ടാനുള്ള ഇസ്രായേൽ സർക്കാരിൻ്റെ പ്രഘ്യപാനം ; ശക്തമായി അപലപിച്ചു യുഎഇ

WAM

പ്രദേശത്തിൻ്റെ ചരിത്രപരവും നിയമപരവുമായ പദവി മാറ്റാൻ ലക്ഷ്യമിട്ടുള്ള എല്ലാ നടപടികളും യുഎഇ നിരസിച്ചതായി വിദേശകാര്യ മന്ത്രാലയം  അറിയിച്ചു.

അധിനിവേശ ഫലസ്തീൻ പ്രദേശത്തെ ജോർദാൻ താഴ്‌വരയിൽ  800 ഹെക്ടർ ഭൂമി കണ്ടുകെട്ടാനുള്ള ഇസ്രായേൽ സർക്കാരിൻ്റെ പ്രഖ്യാപനത്തെ യുഎഇ ശക്തമായി അപലപിച്ചു. പ്രദേശത്തിൻ്റെ ചരിത്രപരവും നിയമപരവുമായ പദവി മാറ്റാൻ ലക്ഷ്യമിട്ടുള്ള എല്ലാ നടപടികളും യുഎഇ നിരസിച്ചതായി വിദേശകാര്യ മന്ത്രാലയം  അറിയിച്ചു.

മിഡിൽ ഈസ്റ്റിലെ സമാധാന പ്രക്രിയയെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള എല്ലാ പ്രാദേശിക, അന്തർദേശീയ ശ്രമങ്ങളെയും പിന്തുണയ്ക്കേണ്ടതിൻ്റെ ആവശ്യകതയും അതുപോലെ തന്നെ ദ്വിരാഷ്ട്ര പരിഹാരത്തിന് ഭീഷണിയായ നിയമവിരുദ്ധമായ നടപടികൾ അവസാനിപ്പിക്കുകയും സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുകയും ചെയ്യേണ്ടതിൻ്റെ ആവശ്യകത യു എ ഇ  ഊന്നിപ്പറഞ്ഞു.

സമാധാനം, നീതി, ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ സാക്ഷാത്കരിക്കൽ എന്നിവയിൽ യുഎഇയുടെ ഉറച്ച പ്രതിബദ്ധത മന്ത്രാലയം ആവർത്തിച്ചു. മാത്രമല്ല കൂടുതൽ ജീവഹാനി ഒഴിവാക്കാനും അധിനിവേശ ഫലസ്തീൻ പ്രദേശത്ത് സ്ഥിതിഗതികൾക്ക് ആക്കം കൂട്ടുന്നത് തടയാനും ഉടനടി വെടിനിർത്തൽ കരാറിലെത്താനുള്ള ശ്രമങ്ങൾ ശക്തമാക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് യു എ ഇ  ആവശ്യപ്പെട്ടു.

More from UAE