സി.ബി.ഐ യ്ക്ക് പുതിയ മേധാവി.

മധ്യപ്രദേശ് മുന്‍ ഡി.ജി.പി ഋഷികുമാര്‍ ശുക്ലയാണ് പുതിയ സി.ബി.ഐ ഡയറക്ടർ. 1983 ബാച്ച് ഐ.പി.എസ് ഓഫീസറായ അദ്ദേഹം രണ്ടു വര്‍ഷം സി.ബി.ഐ യെ നയിക്കും. പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതിയാണ് ഋഷികുമാര്‍ ശുക്ലയെ തിരഞ്ഞെടുത്തത്. പ്രധാനമന്ത്രിക്ക് പുറമേ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി, പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുര്‍ ഖാര്‍ഗെ എന്നിവരാണ് സമിതിയിലുള്ളത്. 58 കാരനായ ശുക്ല നിലവില്‍ മധ്യപ്രദേശ് പോലീസ് ഹൗസിങ് കോര്‍പറേഷന്‍ ചെയര്‍മാനാണ്. സുപ്രീംകോടതി വിധിയിലൂടെ തിരിച്ചെത്തിയ അലോക് വര്‍മയെ ഒഴിവാക്കിയതോടെയാണ് സി.ബി.ഐ മേധാവി സ്ഥാനം ഒഴിവു വന്നത്.

More from International