നവകേരളത്തിന് 25 പദ്ധതികള്‍ ;പ്രളയ സെസ് രണ്ടുവര്‍ഷത്തേക്ക്

നവകേരള നിര്‍മാണത്തിന് 25 പദ്ധതികള്‍ പ്രഖ്യാപിച്ചുകൊണ്ട് പിണറായി സര്‍ക്കാരിന്റെ നാലാം ബജറ്റ്.സ്റ്റാര്‍ട്ടപ്പ് പദ്ധതികള്‍, വ്യവസായ പാര്‍ക്ക്, കോര്‍പ്പറേറ്റ് നിക്ഷേപ വര്‍ധനവ് എന്നിവയെല്ലാമാണ് 25 പദ്ധതികളില്‍ പ്രധാനപ്പെട്ടത്.ഉയര്‍ന്ന ജിഎസ്ടി സെസ് സ്ലാബിലെ ഉല്‍പന്നങ്ങള്‍ക്ക് ഒരു ശതമാനം പ്രളയസെസ് ചുമത്തും. 12, 18, 28 ശതമാനം ജിഎസ്ടിയുള്ള ഉല്‍പന്നങ്ങള്‍ക്കാണ് രണ്ടുവര്‍ഷത്തേക്ക് സെസ് ഈടാക്കുക. ഇതോടെ ഭൂരിഭാഗം ഉത്പന്നങ്ങള്‍ക്കും വിലകൂടും.മദ്യത്തിന്റെ നികുതി വര്‍ധിപ്പിച്ചതോടെ ബിയറും വൈനും ഉള്‍പ്പെടെയുള്ള എല്ലാ തരം മദ്യത്തിനും വില കൂടും.സേവനങ്ങള്‍ക്കുളള ഫീസ് അഞ്ച് ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. കൂടാതെ 20 മുതല്‍ 50 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് ആറു ശതമാനം സേവന നികുതി ഏര്‍പ്പെടുത്തും. ധനക്കമ്മി ഒരു ശതമാനമായും റവന്യൂകമ്മി 3.30 ശതമാനമായും കുറയ്ക്കും.പ്രളയദുരിതാശ്വാസത്തിന്റെ ഭാഗമായി ജീവനോപാധികള്‍ മെച്ചപ്പെടുത്താന്‍ 4700 കോടിയാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയത്.

 

 

More from International