കോൺഗ്രസ് അധികാരത്തിലെത്തിയാൽ മിനിമം വേതനം ഉറപ്പാക്കുമെന്ന് രാഹുൽഗാന്ധി.

2019 ൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ എല്ലാ പൗരൻമാരും ദാരിദ്ര്യം കൂടാതെ ജീവിയ്ക്കാനുതകുന്ന മിനിമം വരുമാനം ലഭ്യമാക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി പറഞ്ഞു. കുറഞ്ഞ വരുമാനം പോലും ഇല്ലാത്ത കുടുംബങ്ങൾക്ക് അവരുടെ അക്കൗണ്ടിൽ പണം ട്രാൻസ്ഫർ ചെയ്യുമെന്നതാണ് മിനിമം ഗ്യാരന്റി സ്കീം എന്നും അദ്ദേഹം അറിയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കോൺഗ്രസിന്റെ കേരളത്തിലെ പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം .

More from International