40 ഉത്പന്നങ്ങളുടെ ജിഎസ്‌ടി നിരക്ക്‌ കുറയും


40 ഉത്പന്നങ്ങളുടെ ജിഎസ്‌ടി നിരക്ക്‌ കുറയും

ഇന്ത്യയിൽ 40 ഉത്പന്നങ്ങളുടെ ജിഎസ്‌ടി നിരക്ക് കുറയും. ശനിയാഴ്ച ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗമാണ്‌ നിരക്ക്‌ കുറക്കാൻ തീരുമാനമെടുത്തത്‌. 26 ഉത്പന്നങ്ങളുടെ ജിഎസ്‌ടി 18-ല്‍ നിന്ന് 12 ശതമാനമോ അഞ്ചും ശതമാനമോ ആയി കുറയും. ഏഴ് ഉത്പന്നങ്ങളുടെ ജിഎസ്‌ടി നിരക്ക് 28-ല്‍ നിന്ന് 18 ആകും. അതേസമയം, പ്രളയത്തെ തുടർന്നു കേരളത്തിനായി പ്രത്യേക സെസ് ഏർപ്പെടുത്തുന്ന കാര്യത്തിൽ കൗൺസിൽ യോഗത്തിൽ തീരുമാനമായില്ല. എല്ലാ സംസ്ഥാനങ്ങളും തീരുമാനമറിയിക്കാത്തതിനെ തുടർന്നാണിത്. അടുത്ത യോഗത്തിൽ തീരുമാനമുണ്ടായേക്കുമെന്നു ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.